സയൻസ് ഫിക്‌ഷൻ ചിത്രമായി ഒരുക്കുന്ന പ്രൊജക്ട് കെ എന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൂപ്പർഹീറോ സ്യൂട്ടണിഞ്ഞ് കരുത്തുറ്റ കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. പ്രഖ്യാപിച്ചതു മുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് പ്രൊജക്ട് കെ. സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ ആണ്. സിനിമയിൽ കമൽഹാസൻ, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പൻ ചിത്രം നിര്‍മിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ആദ്യ പ്രമൊ ജൂലൈ 20-ന് വിഡിയോ റിലീസ് ചെയ്യും. പ്രശസ്തമായ സാൻ ഡിയാ​ഗോ കോമിക്-കോൺ 2023-ൽ വെച്ചാകും റിലീസ് ഉണ്ടാവുക. സാൻ ഡിയാ​ഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടവും 'പ്രോജ്കട് കെ' ഇതോടെ സ്വന്തമാക്കി കഴിഞ്ഞു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.