ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രമാണ് പ്രോജക്ട് കെ. ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് പ്രോജക്ട് കെ എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണിത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ  പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ നടക്കുന്നുണ്ട്. 'ഫ്രം സ്ക്രാച്ച്' എന്ന പേരിൽ പ്രീ - പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ എപ്പിസോഡ് 'റി ഇൻവെന്റിങ്ങ് ദി വീൽ' എന്ന വീഡിയോ ഒരു പ്രത്യേക ഡിസൈനിലുള്ള വീൽ നിർമിക്കുന്നതായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. ഇപ്പോഴിതാ പ്രോജക്ട് കെ ടീം രണ്ടാമത്തെ എപ്പിസോഡ് 'അസ്സെംബ്ലിങ് ദി റെയ്ഡേഴ്‌സ്' വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വില്ലന്റെ  യൂണിഫോം ആർമിയാണ് റെയ്‌ഡേഴ്‌സ്‌. നിർമാതാവിന്റെ വാക്കുകൾ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇതാണ്.



ALSO READ: Vichithram OTT: വിചിത്രം ഒടിടിയിൽ എത്തുന്നത് ഇവിടെയാണ്,അറിയേണ്ടത്


വേൾഡ് - ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷ്മതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ഇതുവരെ കാണാത്ത ഒരു മായാലോകം ചിത്രം  പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്.


വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ആണ് ചിത്രം നിർമിക്കുന്നത്. ദീപിക പദുക്കോൺ ചിത്രത്തിൽ നായികയായി എത്തുമ്പോൾ ബിഗ് ബി അമിതാബ് ബച്ചൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംക്രാന്തി നാളിൽ 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും. പിആർഒ- ശബരി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.