കാത്തുകാത്തിരുന്ന് കുറിപ്പാട്ട് എത്തി;പ്രോമോ ഗാനം പുറത്ത്
ബി കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറിയിലെ പ്രോമോ ഗാനം എത്തി. ആശിക്കും കാലം മുന്നിൽ വട്ടം ചുറ്റുന്നെ എന്ന് തുടങ്ങുന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്.
ബി കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ആദ്യ വരികൾ വിനീത് ശ്രീനിവാസൻ പാടുന്നതാണ് കാണുന്നത്, തുടർന്നുള്ള വരികളിൽ വിഷ്ണു ഉണ്ണികൃഷ്ണനും മറ്റ് താരങ്ങളും പാട്ടിനൊപ്പം ചുവട് വെക്കുന്നുണ്ട്.
Also Read: Dr. Robin Radhakrishnan: ഡോ. റോബിൻ സിനിമയിലേക്ക്; ആദ്യ സിനിമയ്ക്ക് ആശംസകളുമായി മോഹൻലാൽ
ജൂലൈ 8ന് തിയേറ്ററുകളിലേക്ക് എത്തുന്ന കുറി കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,
വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ.
Bigg Boss Malayalam Season 4: അവസാനം റോബിൻ കാലുപിടിച്ചെന്ന് ജാസ്മിൻ; ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ റോബിൻ ആണെന്ന് നിമിഷ - വീഡിയോ
മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.പി ആർ ഒ - ആതിര ദിൽജിത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...