പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് ജൂഡ് ആന്തണി ജോസഫിന്റെ '2018 Everyone Is A Hero' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. വൻ വരവേൽപ്പോടെ തിയേറ്ററുകളിലെത്തിയ സിനിമക്ക് ആദ്യ ദിനത്തിൽ തന്നെ പ്രേക്ഷകരുടെ ഹ‍ൃദയം കീഴടക്കാനായിട്ടുണ്ട്. നിറകണ്ണുകളോടെ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന കേരളീയർക്ക് പ്രളയം പ്രമേയമാക്കിയ ഈ ചിത്രം ഒരു ഓർമ്മയാണെന്നതോടൊപ്പം വലിയൊരു മഹാമാരിയെ ചെറുത്ത് നിന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

5 വർഷങ്ങൾക്ക് മുൻപ്, '2018' എന്ന വർഷത്തിൽ കേരളീയർ ഒന്നിച്ച് നിന്ന് കൈകോർത്ത് പിടിച്ച് പൊരുതി തോൽപ്പിച്ച പ്രളയത്തെ ഒരു നേർക്കാഴ്ചയെന്നോണം ബി​ഗ് സ്ക്രീനിൽ കാണുമ്പോൾ എങ്ങനെയാണ് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ അതിനെ വീക്ഷിക്കാനാവുന്നത്. ആ ദിനങ്ങളിൽ അനുഭവിച്ച അസ്വസ്ഥതകൾ, മാനസ്സിക സംഘർഷങ്ങൾ, ദയനീയാവസ്ഥകളെല്ലാം സ്ക്രീനിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. '2018 Everyone Is A Hero' എന്ന ചിത്രം ഒരു മുതൽക്കൂട്ടാണ്. വരും തലമുറകൾക്ക് ഓർത്ത് അഭിമാനിക്കാനും, ഇനി ഒരു പ്രളയമോ മഹാമാരിയോ വന്നാൽ അതിനെതിരെ എങ്ങനെ ചെറുത്ത് നിൽക്കണമെന്ന് അവർക്ക് ബോധ്യപ്പെടാനും. മലയാളികളും കേരളീയർക്കും പുറമെ ഓരോ വ്യക്തിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്. സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന ഓരോ കണ്ണുനീർ തുള്ളികളും ഈ സിനിമക്ക് ലഭിക്കുന്ന അംഗീകാരങ്ങളാണ്. 


ALSO READ: ഇടുക്കിയെ വിറപ്പിച്ച കൊമ്പൻ; "അരികൊമ്പൻ" സിനിമയാകുന്നു


ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി അവതരിപ്പിച്ച  '2018 Everyone Is A Hero' എന്ന ചിത്രം ജൂഡ് ആന്തണി ജോസഫിന്റെ കരിയർ ബെസ്റ്റെന്ന് നിസംശയം പറയാം. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് ' എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. 


കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണത്തോടൊപ്പം ചമൻ ചാക്കോയുടെ പെർഫക്ട് എഡിറ്റിം​ഗ് കൂടി ചേർന്നതോടെ ഇതൊരു സിനിമ തന്നെയാണോ എന്ന് സംശയിച്ചു പോവും. ജോ പോൾ വരികൾ എഴുതിയ ​ഗാനങ്ങളും ശങ്കർ മഹാദേവൻ്റെ ആലപനവും നോബിൻ പോളിന്റെ സംഗീതവും വിഷ്ണു ഗോവിന്ദിന്റെ സൗണ്ട് ഡിസൈനും സിനിമയെ പൂർണ്ണമായും മറ്റൊരു തലത്തിലേക്ക് കൊണ്ട് എത്തിക്കുന്നുണ്ട്. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾക്ക് പ്രേക്ഷകരോട് നടൻ ടൊവിനോ തോമസ് നന്ദി പറഞ്ഞു. 2018 എന്നത് ഓരോ മലയാളികളുടെയും ചിത്രമാണ്. നിലവിൽ ഫിൻലാൻഡിലാണെന്നും നാട്ടിലെത്തിയാൽ ഉടൻ നിറഞ്ഞ സദസിൽ കുടുംബത്തോടൊപ്പം സിനിമ കാണാൻ എത്തുമെന്നും ടോവിനോ വ്യക്തമാക്കി.


പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.