മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിൽ  മലയാളി താരം ഐശ്വര്യ ലക്ഷ്മി സമുദ്ര കുമാരി പൂങ്കുഴലി എന്ന സുപ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നു. ഇതിഹാസ കഥയിൽ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് സമുദ്ര കുമാരി പൂങ്കുഴലി. "കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പൂങ്കുഴലിയെ മാധ്യമങ്ങളിലൂടെ  പരിചയപ്പെടുത്തിയത്. പൊന്നിയിൻ സെൽവനിൽ അത്രയും ശക്തമായ കഥാപാത്രമാണ് താരത്തിൻ്റേത്. കാർത്തിയുടെ വന്തിയ തേവനാണ്  ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ കാർത്തിയുടെ വന്തിയ തേവൻ്റെയും ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൂങ്കുഴലിയുടേയും " അലകടലാഴം ഒരുമോ നിലാവേ ഏലോ ഏലേലോ, അകമലർ ദാഹം മിഴിയിൽ തെളിയാമോ ഏലോ ഏലേലോ" എന്ന പ്രണയ  ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ മെഡ്രാസ് ടാക്കീസും, ലൈക്കാ പ്രൊഡക്ഷൻസും. റഫീഖ് അഹമ്മദ് രചിച്ച് എ.ആർ.റഹ്മാൻ്റെ സംഗീതത്തിൽ ശ്വേതാ മോഹനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. രാവിൽ, ആകാശത്തിൻ്റെയും കടലിൻ്റെയും പശ്ചാത്തലത്തിൽ പ്രകൃതി സൗന്ദര്യം അപ്പാടെ രവി വർമ്മൻ തൻ്റെ ക്യാമറയിൽ ഒപ്പിയെടുത്തത് ഗാനരംഗത്തിന് അതീവ ചാരുത നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. അതു കൊണ്ട് തന്നെ ഏവരുടെയും മനം കവരുന്ന ഒന്നായിരിക്കും അല കടൽ ​ഗാനവും ദൃശ്യങ്ങളും.



ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം തൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവൻ അണിയിച്ചൊരുക്കുന്നത്. തമിഴ് സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തരും പ്രഗത്ഭരുമായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മണിരത്നത്തിനൊപ്പം അണിചേർന്ന പൊന്നിയിൻ സെൽവനെ സ്വീകരിക്കാൻ സിനിമാ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. രണ്ട് ഭാഗങ്ങളായി മലയാളം ഉപ്പെടെ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമായ പി എസ്-1 സെപ്റ്റംബർ മുപ്പതിന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് പൊന്നിയിൻ സെൽവൻ-1 കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ-സി.കെ.അജയ് കുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.