`പുലിമുരുക`ന്‍റെ ട്രെയിലര്‍ പുറത്ത്
മോഹൻ ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പുലി മുരുക'ന്‍റെ ട്രൈലർ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. കമാലിനി മുഖർജിയാണ് നായിക. കൂടാതെ തമിഴ് നടന്‍ പ്രഭുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ഇവരെ കൂടാതെ ജഗപതി ബാബു, ബാല, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹന്‍, നോബി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്.
മലയാള ചലച്ചിത്രത്തില്‍ തന്നെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്‍റെ പുലിമുരുകൻ എത്തുന്നത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.