കയ്യിൽ വിലങ്ങണിഞ്ഞ് ദേവ് മോഹൻ; `പുള്ളി` റിലീസ് ഉടൻ, പുതിയ പോസ്റ്റർ പുറത്ത്
ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ് നിൽക്കുന്ന ദേവ് മോഹനെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജിജു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദേവ് മോഹൻ. ദേവ് മോഹന്റെ പുള്ളി എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ് നിൽക്കുന്ന ദേവ് മോഹനെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജിജു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പന്ത്രണ്ട് എന്ന ചിത്രമാണ് ദേവ് മോഹന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബിനു കുര്യൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീത സംവിധാനം ബിജിബാൽ ആണ്. കലാസംവിധനം പ്രശാന്ത് മാധവ്. രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
Also Read: Mahaveeryar Movie : ഒരു പിടിയും തരാതെ, വെറൈറ്റി ട്രെയ്‌ലറുമായി മഹാവീര്യർ; ചിത്രം ജൂലൈ 21 ന്
ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നായകനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കുന്നത് ദേവ് മോഹനാണ്. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ സാമന്തയാണ് നായികയായെത്തുന്നത്.
Palthu Janwar Movie: ഭാവന സ്റ്റുഡിയോസിന്റെ 'പാല്‍തു ജാന്‍വര്‍' ഓണത്തിന്; ബേസിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
ഫഹദ് ഫാസിൽ (Fahadh Faasil), ദിലീഷ് പോത്തൻ (Dileesh Pothan), ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് (Bhavana Studios) പുതിയ ചിത്രം പ്രഖ്യാപിച്ചു. ബേസിൽ ജോസഫ് (Basil Joseph) നായകനാകുന്ന 'പാൽതു ജാൻവർ' (Palthu Janwar) എന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഭാവന സ്റ്റുഡിയോസ് പാൽതു ജാൻവർ നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ചേർന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
പാൽതു ജാൻവറിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ഫഹദും ശ്യാമും നിര്‍മ്മാതാക്കളുടെ റോളില്‍ മാത്രമാണ് എത്തുക. ദിലീഷ് പോത്തന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സംഗീത് പി രാജനാണ് പാൽതു ജാൻവർ സംവിധാനം ചെയ്യുന്നത്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംഗീത്. ഓണത്തിന് ഭാവന റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...