കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് നടൻ ദിലീപ്. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നെല്ലാം നടനും സംവിധായകനുമായ ലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലില്‍ സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. താന്‍ ഒരിക്കലും ഇത്തരം ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ വളരെ ശ്രദ്ധിക്കുന്നയാളാണ്. 


പള്‍സര്‍ സുനിയെ ത ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്‍റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്‍റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. അതേസമയം, ദിലീപിന്‍റെ പ്രസ്താവനയിൽ നടി പരാതി നൽകിയേക്കുമെന്ന സൂചനയുമുണ്ട്.