Pushpa 2 Movie: വിവാദങ്ങളൊഴിയാതെ `പുഷ്പ 2`; അല്ലു അർജുൻ പാടിയ ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു
അല്ലു അർജുൻ പാടിയ ഗാനമാണ് നിർമാതാക്കൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തത്
സിനിമാ ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പുഷ്പ 2 തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. റിലീസ് ദിനം മുതൽ വിവാദങ്ങളിൽ പെട്ടിട്ടും ബോക്സ് ഓഫീസിൽ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ചിത്രത്തിലെ അല്ലു അർജുൻ പാടിയ ‘ദമ്മൂന്റെ പട്ടുകൊര’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ ഗാനം യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് നിർമാതാക്കൾ. പുഷ്പയും ഫഹദ് അവതരിപ്പിച്ച ബന്‍വാര്‍ സിങ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഗാനത്തിന്റെ പശ്ചാത്തലം. ‘ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടൂ’ എന്ന തരത്തിൽ പുഷ്പ ഫഹദ് ഫാസിലിൻ്റെ കഥാപാത്രത്തെ വെല്ലുവിളിക്കുന്നതായി വരികളിലുണ്ട് . പാട്ടിലെ വരികൾ പോലീസിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കും വിധമാണെന്ന ആരോപണം ഉയർന്ന സഹചര്യത്തിലാണ് നിർമാതാക്കൾ ഗാനം പിൻവലിച്ചത്.
ഡിസംബർ 4നാണ് പുഷ്പ 2 പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
Also Read: ID-The Fake: ധ്യാന്‍ ശ്രീനിവാസന്‍റെ ത്രില്ലർ ചിത്രം; 'ഐഡി'യിലെ ട്രെയിലർ പുറത്ത്
അതേസമയം അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചത്. പ്രീമയർ ഷോക്കിടെ സ്ത്രീ മരിച്ച വിവരം പോലീസ് അറിയിച്ചില്ലെന്ന നടന്റെ വാദം കള്ളമാണെന്ന് തെലങ്കാന പോലീസ് പറഞ്ഞു. അല്ലു അർജുൻ എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
ഷോ പൂർത്തിയാകുന്നതിന് മുൻപ് തന്നെ അല്ലു അർജുൻ ഡിസിപിക്കൊപ്പം പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം അറിയിച്ചു. തിയേറ്ററിൽ നിന്ന് ഉടൻ മടങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അനുകൂല പ്രതികരണം അല്ലാത്തതിനാൽ എസിപി നേരിട്ട് നടനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
എന്നാൽ, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്നായിരുന്നു അല്ലു അർജുന്റെ മറുപടി. തുടർന്ന് എസിപി ഡിസിപിയെ ബാൽക്കണയിലേക്ക് വിളിച്ചുകൊണ്ടുവന്ന് നടനെ പുറത്തിറക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.