സിനിമാ ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരുന്നതാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. തിയേറ്ററിൽ ആദ്യം റിലീസ് ചെയ്തതിനെക്കാൾ 20 മിനിറ്റ് അധികം ദൈർഘ്യം ഒടിടിയിൽ ചിത്രത്തിനുണ്ടാകും. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളില്‍ പുഷ്പ 2 കാണാൻ സാധിക്കും. റിലീസ് ദിനം മുതൽ വിവാദങ്ങളിൽ പെട്ടിട്ടും ബോക്സ് ഓഫീസിൽ ചിത്രം തരം​ഗം സൃഷ്ടിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുകുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവി ശങ്കർ യലമഞ്ചല്ലി ചേർന്നാണ് ചിത്രം നിർമിച്ചത്. അല്ലു അർജുനും രശ്മികയ്ക്കും ഫഹദിനും പുറമെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Also Read: Koottickal Jayachandran: അറസ്റ്റ് തടഞ്ഞതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ; നടൻ കൂട്ടിക്കൽ ജയചന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചു


 


ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. മിർസ്ലോ ക്യൂബാ ബ്രോസെക്കാണ് സിനിമയുടെ ഛായാഗ്രാഹകൻ. റൂബെനും കാർത്തിക ശ്രീനിവാസും സിനിമയുടെ എഡിറ്റർ. പീറ്റർ ഹെയ്നും, കീച്ചാ കംഫക്ഡീ, ഡ്രാഗൺ പ്രകാശ്, നബകണ്ട എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. പുഷ്പയുടെ ആദ്യ ഭാഗം 400 കോടിയോളം രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.


അതേസമയം ഡിസംബർ 4നാണ് പുഷ്പ 2 പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.