Pushpa 2 Kerala BO: ഫാൻസിനും ഇഷ്ടമായില്ലേ? പുഷ്പ 2ന്റെ കേരളത്തിലെ കളക്ഷനിൽ ഇടിവ്, 6 ദിവസം കൊണ്ട് നേടിയത് ഇത്രയും!
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മികച്ച റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ പുഷ്പ 2 വിന്റെ കളക്ഷനിൽ താഴോട്ടാണ്.
അല്ലു അർജുൻ ചിത്രം പുഷ്പ 2: ദി റൂൾ സമ്മിശ്ര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ചിത്രം ആഗോളതലത്തിൽ ഇതുവരെ 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷനിൽ കാര്യമായ മുന്നേറ്റം സംഭവിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. മന്ദഗതിയിലാണ് പുഷ്പ 2ന്റെ കേരളത്തിലെ കളക്ഷൻ നീങ്ങുന്നത്. സാക്നിൽക് വെബ്സൈറ്റിന്റെ റിപ്പോർട്ടനുസരിച്ച്, കേരളത്തിൽ നിന്ന് 6 ദിവസം കൊണ്ട് 11.7 കോടി രൂപയാണ് 'പുഷ്പ 2' നേടിയത്.
6ാമത്തെ ദിവസം ചിത്രത്തിന് നേടാൻ കഴിഞ്ഞത് 50 ലക്ഷം രൂപ മാത്രമാണ്. 5ാമത്തെ ദിവസം 60 ലക്ഷം നേടിയിരുന്നു. അല്ലു അർജുന് വലിയ ആരാധക വൃന്ദം കേരളത്തിലുള്ളതിനാൽ ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് 4.95 കോടിയാണ്. രണ്ടാം ദിവസം 1.85 കോടി രൂപ നേടി, മൂന്നാം ദിവസവും അതേ കളക്ഷൻ നിലനിർത്തി. നാലാം ദിവസം 1.95 കോടി രൂപ നേടി. അല്ലു അർജുൻ നായകനായ ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മികച്ച റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിലെ പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇത് കളക്ഷൻ റിപ്പോർട്ടിൽ നിന്ന് തന്നെ വ്യക്തമാകുന്നു.
അതേസമയം, 'പുഷ്പ 2' 6 ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 645.95 കോടി രൂപ നേടി. തെലുങ്ക്, ഹിന്ദി കളക്ഷൻ യഥാക്രമം 222.6 കോടി രൂപയും 370.1 കോടി രൂപയുമാണ്. ചിത്രത്തിൻ്റെ തമിഴ് കളക്ഷൻ 37.10 കോടിയും കർണാടകയിൽ 4.45 കോടിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.