Pushpa Movie| അതിനി വേണ്ട, പുഷ്പയിലെ `ആ വിവാദ സീൻ` ഒഴിവാക്കി, അണിയറ പ്രവർത്തകർ
കുടുംബ പ്രേക്ഷകർക്ക് ഇത്തരം സീനുകൾ ഇഷ്ടമാവില്ലെന്നാണ് ആരാധകർ പറയുന്നത്.
സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ വിവാദ സീൻ പിൻവലിച്ച് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. ചിത്രത്തിൻറെ ആരാധകരുടെ എതിർപ്പ് കണക്കിലെടുത്താണ് നടപടി. ചിത്രത്തിലെ പാട്ട് രംഗത്തിലാണ് രശ്മിക മന്ദാനയുടെ നെഞ്ചിൽ തൊടുന്ന ദൃശ്യങ്ങളുള്ളത്.
ഇതാണ് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചത്. കുടുംബ പ്രേക്ഷകർക്ക് ഇത്തരം സീനുകൾ ഇഷ്ടമാവില്ലെന്നാണ് ആരാധകർ പറയുന്നത്. ഇതോടെ വിവാദ സീൻ അണിയറ പ്രവർത്തകർ ഒഴിവാക്കി.
Pushpa in Amazon
ഡിസംബർ 17-ന് എത്തിയ ചിത്രം വമ്പൻ പ്രതികണങ്ങളുമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ ചിത്രത്തിൻറെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയതായി വാർത്തകളുണ്ട്.
ജനുവരി ആദ്യ വാരം ചിത്രം ആമസോണിൽ എത്തുമെന്ന് ചില വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 71 കോടിയാണ് ചിത്രത്തിൻറെ റിലീസിന് തന്നെ ലോകമെമ്പാടും പുഷ്പ നേടിയ കളക്ഷൻ.
Also Read: Pushpa Review| പ്രതീക്ഷ തെറ്റിച്ചില്ല "പുഷ്പ" അല്ലുവും, ഫഹദും മാസ് കോമ്പോ-റിവ്യൂ
മുടക്കുമുതലിൻറെ ഇരട്ടി ചിത്രം ഇതുവരെ നേടിയെന്നാണ് സിനിമ രംഗത്തെ നിരീക്ഷകർ പറയുന്നത്. 250 കോടിയാണ് ചിത്രത്തിൻറെ ആകെ മുടക്ക് മുതലായി പറയുന്നത്.മൈത്രി മൂവി മേക്കേഴ്സ് മുട്ടം സെട്ടി മീഡിയ എന്നിവരുടെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.