ചിത്രീകരണത്തിന് മുൻപ് തന്നെ വിവാദങ്ങൾ കൂടെപ്പിറപ്പായി മാറിയ 1921 പുഴ മുതൽ പുഴ വരെ ഇന്ന് പ്രദർശനത്തിനെത്തി. ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുക എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുകയാണ് റിലീസിന് മുൻപ് സംവിധായകൻ രാമസിംഹൻ തന്റെ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ്. വാക്കുകൾ ഇങ്ങനെ 


COMMERCIAL BREAK
SCROLL TO CONTINUE READING

"1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ.... ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക...ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്.


ഓർക്കണം... ഓർമ്മിപ്പിക്കണം. ചങ്കു വെട്ടി... വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്..തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ..നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്... നിലവിളിച്ചവർക്കുള്ള തർപ്പണം..മമധർമ്മ... ഇനി ഞാനൊന്നുറങ്ങട്ടെ" ഇതായിരുന്നു വാക്കുകൾ. 


ആത്മാക്കള്‍ക്ക് സമൂഹ ബലിയിടുന്ന ചിത്രങ്ങള്‍  സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഏതാണ്ട് 81 തീയേറ്ററുകളിലൊളമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ തമിഴ് നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ അവതരിപ്പിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.