FEFKA: `പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല`; ഫെഫ്ക
PVR-FEFKA issue: ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
തിരുവനന്തപുരം : പിവിആർ മലയാള സിനിമകൾ ബഹിഷ്കരിക്കുന്നതിൽ പ്രതിഷേധവുമായി ഫെഫ്ക. പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നും, പ്രദർശനം നിർത്തിവെച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ഇനി പ്രസ്തുത മൾട്ടിപ്ലക്സ് ശൃംഖലയ്ക്ക് മലയാള സിനിമകൾ നൽകില്ലെന്നും ഫെഫ്ക വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഈ നിലപാടിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും എന്നും ഫെഫ്ക അറിയിച്ചു. ഫെഫ്ക ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
പിവിആറിന്റെ നീക്കം പുതിയ സിനിമകൾക്ക് വലിയ തിരിച്ചടിയാണെന്നും പറഞ്ഞു. പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവയ്ക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കുന്നതിനുവേണ്ടി നിർമ്മാതാക്കൾ സ്വന്തമായി ഇതിനുവേണ്ടിയുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണമായത്. രണ്ടുദിവസം മുമ്പാണ് പിവിആർ വിഷു റിലീസിന് എത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിംഗും പ്രദർശനവും നിർത്തിയത്.
ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും വിഷു റിലീസിന് ഒരുങ്ങുന്നതുമായ സിനിമകൾക്ക് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായത് എന്ന് സംവിധായകർ പറയുന്നു. മുൻകൂർ ഫീസ് നൽകിയിരുന്നെങ്കിലും ആട്ജീവിതത്തിന്റെ പ്രദർശനം ഒരു അറിയിപ്പുമില്ലാതെ പിവിആർ നിർത്തിയെന്ന് സംവിധായകൻ ബ്ലെസ്സിയും പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പ്രദർശനം തുടരാനും അവർ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പിവിആർ റിലീസ് നിർത്തിയത് "വർഷങ്ങൾക്കുശേഷ"ത്തിന്റെ റിലീസിനെയും ബാധിച്ചു. ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.