ദുൽഖർ സൽമാൻ പുറത്തിറക്കിയ ചിത്രമാണ് പ്യാലി. പ്യാലി എന്ന ചെറിയ പെൺകുട്ടിയുടെയും അവളുടെ സഹോദരന്റെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. 2022 ജൂലൈ 8ന് പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയറര്‍ ഫിലിംസും നടന്‍ എന്‍ എഫ് വര്‍ഗീസിന്‍റെ സ്മരണാര്‍ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേർന്നാണ്. പ്യാലി എന്ന കൊച്ച് പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് അണിയറക്കാര്‍ പറഞ്ഞിരുന്നത്. അനാഥരായ രണ്ട് കുട്ടികളുടെ കഥ പറയുന്ന ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങിയ വിവരം ദുൽഖർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 



 


Alos Read: Jailer Movie: രജിനിയുടെ ജയിലറിൽ തമന്നയും; ചിത്രം പങ്കുവെച്ച് സൺ പിക്ചേഴ്സ്: വമ്പൻ താരനിരയിൽ നെൽസൺ ചിത്രം


 


കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.