ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പ്യാലി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്യാലി എന്ന ചെറിയ പെൺകുട്ടിയുടെയും അവളുടെ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ് ട്രെയിലറിലൂടെ. മൂന്ന് മിനിറ്റാണ് ട്രെയിലറിന്റെ ദൈർഘ്യം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയറര്‍ ഫിലിംസും നടന്‍ എന്‍ എഫ് വര്‍ഗീസിന്‍റെ സ്മരണാര്‍ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്യാലിയുടെയും സഹോദരന്റെയും കഥ പറയുന്ന ചിത്രമാണ് പ്യാലി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേർന്നാണ്. പ്യാലി എന്ന കൊച്ച് പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്യാലിക്ക് ദുൽഖർ സൽമാനോടുള്ള ഇഷ്ടം പറയുന്ന സീനായിരുന്നു ടീസറിലെ ഹൈലൈറ്റ്. ചിത്രത്തിലെ ടൈറ്റിൽ സോംഗും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.



 


Also Read: സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ ചിത്രം അദ്ദേഹത്തിനൊപ്പമായിരുന്നു; മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ


കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. ജൂലൈ എട്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള.


Mahaveeryar Movie Update : 'വരാനാവില്ലേ'; രാധ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിൽ മഹാവീര്യറിലെ പുതിയ ഗാനമെത്തി


നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം മഹാവീര്യറിൽ പുതിയ ഗാനം റിലീസ് ചെയ്തു.  രാധ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിൽ ഒരുക്കിയിരിക്കുന്ന വരാനാവില്ലേ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. കാത്തിരിപ്പിന്റെയും  പ്രണയത്തിന്റെയും  നിത്യഹരിത  മനോഹാരിത നിറഞ്ഞ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. അസനു അന്ന അഗസ്റ്റിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 


ജൂലൈ 21ന് മഹാവീര്യർ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹാവീര്യർ. എബ്രിഡ് ഷൈനാണ്  മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളി, മല്ലികാ സുകുമാരൻ എന്നിവരെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്, ലാൽ   , ലാലു അലക്സ്, മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളി ഒരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.