കൊച്ചി: റുബൽ ഖാലി പശ്ചാത്തലമായി വരുന്ന രാസ്ത എന്ന അനീഷ് അൻവർ ചിത്രം ജനുവരി അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഒമാനിലെ ഇബ്രി മുതൽ സൗദി അറേബ്യ, യെമൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിയിലായി പടർന്നു പന്തലിച്ചു കിടക്കുന്ന റുബൽ ഖാലി മരുഭൂമിയുടെ വലിപ്പം ആറര ലക്ഷം കിലോമീറ്റർ സ്‌ക്വയർ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിന്റെ 20 ഇരട്ടി വലിപ്പമുള്ള മരുഭൂമിയാണിത്. ആദ്യമായി ഒമാനിൽ ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമയാണ് രാസ്ത. ‌അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമിയെന്നാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ റുബൽ ഖാലി അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 131 പേരെയാണ് ഇവിടെ കാണാതായത്. ഇതിൽ 20 ഓളം പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.


ശക്തമായ ചൂടും ഇടയ്ക്കിടെ ഉണ്ടാവുന്ന അതിശക്തമായ പൊടി കാറ്റുമാണ് റുബൽ ഖാലിയിൽ ആളുകൾക്ക് അതിജീവിക്കാൻ കഴിയാതെ പോകുന്നതിന് കാരണം. ഒപ്പം ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പുകളും റുബൽ ഖാലിയിൽ ഉണ്ട്. ഒരു യാത്രയ്ക്കിടെ റുബൽ ഖാലിയിൽ എത്തിപ്പെടുന്ന നാല് പേർക്കുണ്ടാകുന്ന പ്രശ്നങ്ങളും അതിനിടയിൽ അവർ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കിയാണ് രാസ്ത എന്ന സർവൈവൽ ചിത്രം ഒരുക്കിയിരിക്കുന്നത്.


ALSO READ: അനീഷ് അൻവറിന്റെ ത്രില്ലർ ചിത്രം 'രാസ്ത' തീയേറ്റുകളിലേക്ക്; ജനുവരി 5ന് റിലീസ്


അനീഷ് അൻവർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സർജനോ ഖാലിദ്, അനഘ നാരായണൻ, ടിജി രവി, സുധീഷ്, ഇർഷാദ് അലി, ആരാധ്യ ആൻ തുടങ്ങിയവർക്കൊപ്പം ​ഗൾഫിലെ പ്രമുഖ താരങ്ങൾ ആയ ഫക്രിയ കാമിസ്, കാമിസ് അൽ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അലു എന്റർടൈൻമെന്റ്സിന് വേണ്ടി ലിനു ശ്രീനിവാസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.


വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ മ്യൂസിക് അവിൻ മോഹൻ സിതാരയാണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്- അഫ്‌താർ അൻവർ. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.