ലക്ഷ്മി ബോംബില്‍ നിന്നും ലോറന്‍സ് പിന്മാറിയതിന് കാരണം?
കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്നും സംവിധായകന്‍ രാഘവ ലോറന്‍സ് പിന്മാറി. തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ കോളിളക്കം സൃഷ്‌ടിച്ച ചിത്രങ്ങളാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസുകള്‍.
കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്നും സംവിധായകന്‍ രാഘവ ലോറന്‍സ് പിന്മാറി. തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ കോളിളക്കം സൃഷ്‌ടിച്ച ചിത്രങ്ങളാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസുകള്‍.
ഈ സീരിസുകളില്‍ ഏറെ ശ്രദ്ധ നേടിയത് രണ്ടാം ഭാഗമായ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കില്‍ നിന്നാണ് ലോറന്‍സ് പിന്മാറിയത്. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പിന്മാറ്റ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ലക്ഷ്മി ബോംബ് എന്ന ടൈറ്റിലില്‍ തയാറാക്കുന്ന ചിത്രത്തില്‍ നിന്നും പിന്മാറാന്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് ലോറന്‍സ് കുറിപ്പില്‍ പറയുന്നത്.
തന്‍റെ അറിവോ സമ്മതമോയില്ലാതെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തതെന്നാണ് ലോറന്‍സ് പറയുന്നത്.
മൂന്നാമതൊരാള്‍ പറഞ്ഞാണ് പോസ്റ്റര്‍ റിലീസ് ചെയ്ത വിവരം താന്‍ അറിയുന്നതെന്നും ഒരു സംവിധായകനെന്ന നിലയില്‍ അത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ലോറന്‍സ് പറയുന്നു.
മറ്റൊരു സംവിധകനെ വച്ച് സിനിമ പൂര്‍ത്തിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അതിനാല്‍ തിരക്കഥ തിരികെ നല്‍കാന്‍ തയാറാണെന്നും ലോറന്‍സ് പറയുന്നു.
അക്ഷയ് കുമാറിനെ നേരിട്ട് കണ്ടു തിരക്കഥ ഏല്‍പ്പിച്ച ശേഷം മന്യമായാകും പിന്‍മാറുകയെന്നും ലോറന്‍സ് വ്യക്തമാക്കി. അക്ഷയ് കുമാര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായിക.
സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചന റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.