രാജ് ബി ഷെട്ടി അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിഷോ ലോൺ ആന്റണി ഒരുക്കുന്ന 'രുധിരം' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ദുരൂഹമായ ദൃശ്യങ്ങളും നി​ഗൂഢത നിഴലിക്കുന്ന മുഖങ്ങളും ഉൾക്കൊള്ളിച്ചാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്വേ​ഗം ജനിപ്പിക്കുന്ന പശ്ചാതലസം​ഗീതത്തിന്റെ അകമ്പടിയോടെ എത്തിയ ടീസർ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. മലയാളത്തിന് പുറമേ കന്നടയിലും തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 


Read Also: ജെയ്സി കൊലപാതകം; ലക്ഷ്യം സ്വർണവും പണവും, രണ്ട് പേ‍ർ അറസ്റ്റിൽ


ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത കന്ന‌ട നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് 'രുധിരം'. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു.


'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം  എത്തുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  സൈക്കോളജിക്കൽ സർവൈറൽ ത്രില്ലറായാണ് ചിത്രം എത്തുക. ഒരു ഡോക്ടറുടെ ജീവിതത്തിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.


സംവിധായകനായ ജിഷോ ലോൺ ആന്റണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് 'രുധിരം' നിർമ്മിക്കുന്നത്. ​ഗോ​ഗുലം ​ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ​ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബി​ഗ് ഫിലിംസ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. 


 



സഹരചയിതാവ്: ജോസഫ് കിരൺ, ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.