കൊച്ചി : കന്നഡ സിനിമ മേഖലയിൽ നവതരംഗം സൃഷ്ടിച്ച ഷെട്ടി ഗ്യാങ്ങിലെ രാജ് ബി ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന സിനിമയിലൂടെ രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നത്. ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ അണിയറ പ്രവർത്തകർ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ടില്ല. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വിഎസ് ലാലനാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ ജിഷോ ലോൺ അന്റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് രുധിരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഗൂഢതയാണ് ടൈറ്റിൽ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പറയാൻ ശ്രമിക്കുന്നത്. 


ALSO READ : Neelavelicham Movie : ആഷിഖ് അബു ഒരുക്കുന്ന 'നീലവെളിച്ചം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്; റിലീസ് ജനുവരിയിൽ



സാജദ് കാക്കുയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മിഥുൻ മുകുന്ദൻ സംഗീതം നൽകും. ഭവൻ ശ്രീകുമാറാണ് എഡിറ്റർ. റൺ രവിയാണ് ചിത്രത്തിന് ഫൈറ്റ് കോറിയോഗ്രഫർ. പിആർഒ എസ് ദിനേഷ്. മലയാളത്തിലും കന്നടയിലും ചിത്രീകരിക്കുന്ന സിനിമ തമിഴ്, തെലങ്ക് ഭാഷകളിൽ മൊഴിമാറ്റി ഇറക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.