ന്യൂഡല്‍ഹി: കൊറോണ ലോക്ക് ഡൌണ്‍ ആരംഭിച്ചത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നൊഴിയാതെ ചലഞ്ചുകളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ അടുത്തിടെ വൈറലായ ഒരു ചലഞ്ചാണ് #BetheREALMAN. വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു ചലഞ്ചാണിത്. തെലുങ്കില്‍ വന്‍ ഹിറ്റായ 'അര്‍ജ്ജുന്‍ റെഡ്ഡി'യുടെ സംവിധായകന്‍ സന്ദീപ്‌ വാംഗയാണ് ഈ ചലഞ്ചിനു തുടക്കമിട്ടത്. ചലച്ചിത്ര സംവിധായകന്‍ രാജമൗലിയെ നോമിനേറ്റ് ചെയ്താണ് സന്ദീപ്‌ ചലഞ്ച് ആരംഭിച്ചത്. 


ബാഹുബലി സംവിധായകനായ രാജമൗലി ഉടന്‍ തന്നെ #BetheREALMAN  ചാലഞ്ച് ഏറ്റെടുക്കുകയും ട്വിറ്ററില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. 



'ടാസ്ക് കഴിഞ്ഞു സന്ദീപ്‌ റെഡ്ഡി വാംഗ. രാംചരണിനെയും ജൂനിയര്‍ NTRനെയും ചലഞ്ച് ചെയ്യുന്നു. അവര്‍ക്ക് കുറച്ച് കൂടി വിനോദം ഉണ്ടാകും' -രാജമൗലി കുറിച്ചു.  


അവരെ കൂടാതെ നിര്‍മ്മാതാവ് ശോഭു യാർലഗദ്ദ, ചലച്ചിത്ര നിർമ്മാതാവ് സുകുമാർ ബാന്‍ഡ്റെഡ്ഡി, സംഗീതസംവിധായകൻ എം എം കീരവാനി എന്നിവരെയും രാജമൗലി ചലഞ്ച് ചെയ്തിട്ടുണ്ട്. 


ശരീരത്തോട് ചേര്‍ത്ത് കെട്ടിയ തലയണ; പില്ലോ ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് താരം!!


ഇതിന് പിന്നാലെ രാംചരണും വീഡിയോയുമായി രംഗത്തെത്തി. തുണി അലക്കുക, തറ തുടയ്ക്കുക, ചെടി നനയ്ക്കുക, ഭാര്യ ഉപാസനയ്ക്കായി ചായ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് രാംചരണ്‍ ചെയ്തത്. 


'വീട്ടുജോലികള്‍ ചെയ്യുന്നതില്‍ നമുക്ക് അഭിമാനിക്കാം. വീട്ടുജോലികള്‍ ചെയ്യാന്‍ സ്ത്രീകളെ സഹായിച്ച് നമ്മള്‍ക്ക് യാഥാര്‍ത്ഥ പുരുഷന്മാരാകാം' -രാംചരണ്‍ കുറിച്ചു.



ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് റാണാ ദഗ്ഗുബതി തുടങ്ങിയവരെയാണ് രാംചരണ്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ജൂനിയര്‍ NTRന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും റാണയുടെയും വീഡിയോകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.