ചെന്നൈ: രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് തന്റെ അച്ഛൻ ഒരു സംഘിയല്ല എന്ന് പറഞ്ഞത് വലിയ ചർച്ചയായി മാറിയിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നടൻ രജനികാന്ത്. സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ലെന്നും ആത്മീയ വിഷയങ്ങളിൽ താൽപര്യമുള്ള തന്റെ പിതാവിനെ അങ്ങനെ മുദ്രകുത്തുന്നതിലുള്ള അനൗചിത്യമാണ് മകൾ പറഞ്ഞതെന്നുമാണ് രജനികാന്ത് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ലാൽസലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുന്നതിനിടയിലാണ് ഐശ്വര്യ പ്രതികരിച്ചിരുന്നത്. താനെപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന ഒരു വ്യക്തിയാണ്. എന്നാൽ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തന്റെ ടീം പറഞ്ഞു തരാറുണ്ട്. അതെല്ലാം കാണുമ്പോൾ പലപ്പോഴും ദേഷ്യം തോന്നാറുണ്ട്. തങ്ങളും മനുഷ്യരാണ്, പലരും തന്റെ അച്ഛനെ സംഘി എന്നു വിളിക്കാറുണ്ട്. അതിന്റെ അർത്ഥം ആദ്യം അറിയില്ലായിരുന്നു. 


ALSO READ: മുകേഷും ഉർവശിയും ഒന്നിക്കുന്നു! 'അയ്യർ ഇൻ അറേബ്യ' തിയേറ്ററുകളിലേയ്ക്ക്


പീന്നീട് ചിലരോട് ചോദിച്ചപ്പോഴാണ് ഒരു പ്രത്യേക പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് ഇങ്ങനെ വിളിക്കുന്നതെന്ന്. തന്റെ അച്ഛൻ ഒരു സംഘി അല്ലെന്നാണ് ഐശ്വര്യ പറഞ്ഞത്. ഇതു കേട്ടു കൊണ്ടിരുന്ന രജനിയുടെ കണ്ണുകൾ നിറയുന്നതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ  ഇതിന് പിന്നാലെ ഐശ്വര്യയ്ക്കും  വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ രജനികാന്ത് പങ്കെടുത്തതിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ 'സംഘി' എന്ന് വിളിക്കുകയും സോഷ്യൽ മീ‍ഡിയയിലൂടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.