Chennai: ഏറെ കാത്തിരുന്ന   സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ  പുതിയ ചിത്രം അണ്ണാത്തെയുടെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള ആരാധകരുടെ ആഹ്ലാദപ്രകടനം  വിവാദമായിയിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് തലൈവരുടെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ (Annaatthe) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. നിമിഷ നേരം കൊണ്ട്  സോഷ്യല്‍ മീഡിയയിലാകെ വൈറലാവുകയും ചെയ്തു. തെന്നിന്ത്യന്‍  സിനിമാ ലോകവും ബോളിവുഡും   ഈ പോസ്റ്ററിനെ പ്രശംസാരിച്ചിരുന്നു.  


പോസ്റ്റര്‍ റിലീസ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവിധ ജില്ലകളിലെ ഫാന്‍സ് ക്ലബുകളുടെ  നേതൃത്വത്തിലാണ്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആഘോഷങ്ങള്‍ നടത്തിയത്. 



എന്നാല്‍, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൃഗബലി ഏറെ  വിമര്‍ശനത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. 


ട്രിച്ചിയിലെ ആരാധക സംഘമാണ്  മൃഗബലി  നടാത്തിയത്.  ഇവര്‍ ആടിനെ  പൊതുജന മധ്യത്തില്‍ വെച്ച് അറക്കുകയും, രക്തം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍  തളിയ്ക്കുകയും ചെയ്തു.  ഒഴിക്കുകയും ചെയ്തു.


Also Read:  Samantha Akkineni: വേർ പിരിയിലിൻറെ കഥകൾ സത്യമാണോ? പേര് മാറ്റം ഒടുവിൽ വിവാഹ മോചനത്തിലേക്ക് എത്തിയോ?


മൃഗബലിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്.   


സംഭവത്തെ തുടര്‍ന്ന് പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (People for the Ethical Treatment of Animals - PETA) രംഗത്തെത്തുകയും ആരാധകര്‍ ചെയ്ത പ്രവൃത്തി ചെയ്തത് തെറ്റാണ് എന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.  


എന്നാല്‍, വിമര്‍ശനം കാര്യമാക്കുന്നില്ല ആരാധകര്‍.  ചിത്രത്തിന് ഗ്രാന്‍ഡ് റിലീസ് ഒരുക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍...


 നവംബര്‍ 4ന് ദീപാവലി ദിനത്തിലാണ്  ലോകത്തെല്ലായിടത്തുമുള്ള പ്രേക്ഷകരിലേക്ക് ചിത്രമെത്തുന്നത്. രജനീകാന്ത് അണ്ണാത്തെയില്‍ ഗ്രാമത്തലവന്‍റെ വേഷത്തിലാണ് എത്തുക ....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.