Rajinikanth Health Update: രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു
Thalaivaa Hwalth Updates: കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം രജനികാന്ത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്
ചെന്നൈ: കടുത്ത വയറുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൂപ്പർ താരം രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. തുടർന്ന് നടൻ ആശുപത്രി വിട്ടു.
Also Read: നായകനൊപ്പം പോന്ന മറക്കാനാകാത്ത വില്ലൻ.... കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു
താരത്തിന്‍റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്‌ത്രക്രിയയില്‍ നടന്റെ അടിവയറ്റിന് താഴെ സ്‌റ്റന്‍ഡ് സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ് ഡോ. സായ് സതീഷിന് കീഴിലായിരുന്നു ചികിത്സ നടന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു തമിഴ് സൂപ്പർ താരം രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ആക്ഷൻ ചിത്രത്തിലാണ് രജനികാന്ത് നിലവിൽ അഭിനയിക്കുന്നത്.
Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!
താരത്തിന്റെ ആരോഗ്യനില പൂർണമായി മെച്ചപ്പെട്ടാൽ തിരികെ സെറ്റിലെത്തി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് രജനിയുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ഒക്ടോബർ 10 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും. ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാരാ വിജയന്‍, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സാബുമോനും ഈ ചിത്രത്തിലുണ്ട്.