സൂപ്പർ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ എന്നിവർ അഭിനയിച്ച ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലർ വേട്ടയൻ ഒടിടിയിലേക്ക്. നവംബർ ഏഴിന് ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ പത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസ് ചെയ്ത ആദ്യ ദിനം 68.4 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ തുകയാണിത്. ഏകദേശം 90 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


ALSO READ: തലൈവരുടെ ആട്ടത്തെ പാക്ക പോറേൻ; ആരാധകർ ആകാംക്ഷയിൽ


രജനീകാന്തിന്റെ 170-ാം ചിത്രമായിരുന്നു വേട്ടയൻ. ഒക്ടോബർ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിച്ചത്. ടിജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത വേട്ടയനിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിം​ഗ് തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.