രജനികാന്തിന്റെ അടുത്ത ചിത്രം മകൾ ഐശ്വര്യ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ദര്ബാറിന്റെ നിർമ്മാതാക്കളായ ലൈക്കയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇവർക്കൊപ്പം രജനികാന്തിന്റെ രണ്ട് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. അതിൽ ആദ്യത്തേത് സംവിധാനം ചെയ്യുന്നത് ശിവകാർത്തികേയൻ നായകനായ ചിത്രം ഡോണിന്റെ സംവിധായകൻ സിബി ചക്രവർത്തിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജനികാന്തിന്റെ 173 മത് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് മുമ്പ് രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ സംവിധാനം ചെയ്ത ചിത്രം കൊച്ചടിയാനിൽ താരം അഭിനയിച്ചിരുന്നു. അതേസമയമ താരത്തിന്റെ അടുത്ത ചിത്രം ജയിലർക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.


ALSO READ: Jailer Movie : ജയിലറിൽ രജനികാന്തിനൊപ്പം വിനായകനും എത്തും; കാസ്റ്റിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ


 


ചിത്രത്തിൽ രജനികാന്തിനൊപ്പം മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  ചിത്രത്തിൻറെ കാസ്റ്റിങ് വീഡിയോ ആഗസ്റ്റിൽ പുരട്ടത്തുവിട്ടിരുന്നു. ഈ കാസ്റ്റിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. രമ്യാ കൃഷ്ണൻ, യോ​ഗി ബാബു, വിനായകൻ, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തി കൊണ്ടുള്ള കാസ്റ്റിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരുന്നത്. ചിത്രത്തിൽ വിനായകൻ രജനികാന്തിന്റെ വില്ലനായി ആണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വിവരം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. 


ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.  പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീതം സംവിധായകൻ.  


രമ്യ കൃഷ്ണന്റേത് അതിശകത്മായ ഒരു കഥാപാത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജയിലറും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം