യൂണിഫോം ധരിച്ച് നില്ക്കുന്ന കുട്ടിയെ മനസിലാകാതെ ആരാധകര്‍
വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്ജ്ജുന് അശോകന്, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചി: രജീഷ വിജയനെ പ്രധാന കഥാപാത്രമാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജൂണ്‍'.
ആറ് ഗെറ്റ് അപ്പുകളിലാണ് രജീഷ വിജയന് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു കൗമാര വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുളള രജീഷയെ ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് രസകരമായ വസ്തുത. ജയസുര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജീഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്ജ്ജുന് അശോകന്, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'അനുരാഗ കരിക്കിന് വെള്ളം' എന്ന ചിത്രത്തിലെ എലീ എന്ന കഥാപാത്രം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടിയാണ് രജീഷ.
ഇപ്പോഴത്തെ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചിത്രം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിജയ് ബാബു പറഞ്ഞിരിക്കുന്നത്.