നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത്? ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ ആളുകൾ ചോദ്യം ചോദിച്ചയാളെ കണ്ട് ഞെട്ടി. നടി രജിഷ വിജയനാണ് പബ്ലിക്ക് ഓപീനിയൻ എടുക്കാനായി റോഡിലിറങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഏറ്റവും പുതിയ ചിത്രമായി മധുര മനോഹര മോഹത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രജിഷ പബ്ലിക്ക് ഓപീനിയൻ എടുക്കാൻ എത്തിയത്. ചോദ്യത്തിന് പുറമെ ആളുകളെ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹം കാണാൻ തിയേറ്ററുകളിലേക്ക് താരം ക്ഷണിക്കുകയും ചെയ്തു. 


ALSO READ: സന്നിധാനന്ദന്റെ സ്വരത്തില്‍ അയ്യപ്പ സ്തുതി; 'മധുര മനോഹര മോഹ'ത്തിലെ പുതിയ ഗാനം എത്തി


താരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജൂൺ 16 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എ്ന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ. 



ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു,  സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോനെക്സ് സേവിയർ. കോസ്റ്റ്യൂം സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എഎസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ. പ്രൊ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈനുകൾ: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫർ: ഇംതിയാസ് അബൂബക്കർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.