Rajni Movie: പോലീസ് ഉദ്യോഗസ്ഥനായി അശ്വിൻ കുമാർ; `രജനി` ക്യാരക്ടർ പോസ്റ്റർ
വിനില്‍ സ്‍കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ കഥാപാത്രത്തെയാണ് കാളിദാസൻ അവതരിപ്പിക്കുന്നത്.
കാളിദാസ് ജയറാം നായകനാകുന്ന ദ്വിഭാഷാ ചിത്രം രജനിയുടെ പുതിയ അപ്ഡേറ്റ്. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അശ്വിൻ കുമാറിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. പോൾ സെൽവരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് അശ്വിൻ ചിത്രത്തിലെത്തുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിൽ രജനിയെന്നും തമിഴിൽ അവൾ പേർ രജനി എന്നുമാണ് ചിത്രത്തിന്റെ പേര്. വിനില്‍ സ്‍കറിയ വര്‍ഗീസാണ് രജനി സംവിധാനം ചെയ്യുന്നത്. വളരെ ഗൗരവം നിറഞ്ഞൊരു കഥാപാത്രമാണ് കാളിദാസന്റേത് എന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. കാളിദാസ് പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
ആര്‍ ആര്‍ വിഷ്‍ണുവാണ് ഛായാഗ്രാഹണം. നമിത പ്രമോദ് ആണ് ഈ ചിത്രത്തിൽ നായികയാകുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റേബ മോണിക്ക എന്നിവരും വേഷമിടുന്നു. ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രമാണ്. ചിത്രത്തില്‍ നായികയായി അഭിനയിച്ച ദുഷറ വിജയനുമായി കാളിദാസ് ജയറാം വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ മുൻപ് വന്നിരുന്നു. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. അമലാ പോളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുമെന്നും വാര്‍ത്തയുണ്ടായിരുന്നു.
'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രം സംവിധാനം ചെയ്തത് പാ രഞ്ജിത്ത് ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നിർവഹിച്ചത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചത്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തിയേറ്ററുകളില്‍ വൻ ഹിറ്റായില്ലെങ്കിലും കാളിദാസ് ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...