ഹിറ്റ് സംവിധായകൻ എസ് ശങ്കറും സൂപ്പർ താരം രാംചരണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. ആരാധകരെ ആവേശത്തിലാക്കി രാംചരണിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചർ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിലെ ഹിറ്റ് സംവിധായകനായ ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആർസി 15 എന്നായിരുന്നു ഈ ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരുന്നത്. ‘ഗെയിം ചേഞ്ചർ’ എന്ന പേര് തന്റെ സോഷ്യൽ മീഡിയിലൂടെ രാം ചരൺ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് ബൈക്കിന് മുകളിൽ മാസ്സ് ലുക്കിൽ ഇരിക്കുന്ന രാം ചരണിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ആയിരിക്കുമെന്നാണ് ‘ഗെയിം ചേഞ്ചർ’ ടൈറ്റിൽ സൂചിപ്പിക്കുന്നത്.



രാംചരണും കിയാര അദ്വാനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിനയ വിധേയ രാമ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുൻപ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം രാം ചരണിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച ചിത്രം ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.


എസ്. തമൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിക്കുന്നത് തിരുനാവുക്കരശ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിന്റെ അൻപതാം ചിത്രമാണിത്. അഞ്ജലി, എസ്ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിആർഒ- ആതിര ദിൽജിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.