രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. വി മെഗാ പിക്‌ചേഴ്‌സ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. 'വി മെഗാ പിക്ചേഴ്സുമായി' സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു.


ALSO READ: Tiger Nageswara Rao: രവി തേജയും വംശിയും ഒന്നിക്കുന്നു; 'ടൈഗർ നാഗേശ്വര റാവു'വിൻറെ ഫസ്റ്റ് ലുക്ക് പുറത്ത്


പാൻ ഇന്ത്യൻ ലെവലിൽ പുതിയ നായകനെയും നവാഗത സംവിധായകനെയും അണിനിരത്തി ആദ്യ ചിത്രം ഒരുക്കുകയാണ് പ്രൊഡക്ഷൻ ഹൗസ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്റ്റിന്റെ ഔപചാരിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഈ സഹകരണം സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.