Double ISmart Shankar: റാം പൊതിനേനി - പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം `ഡബിൾ ഐ സ്മാർട്`; ടീസർ പുറത്ത്
Double ISmart Shankar: സഞ്ജയ് ദത്ത് ആണ് സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിൾ ഐ സ്മാർടിന്റെ' ടീസർ പുറത്ത്. റാമിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു. കാവ്യ താപർ നായികയായി എത്തുമ്പോൾ ബിഗ് ബുൾ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാർട് ശങ്കർ പോലെ തന്നെ ഡബിൾ ഐ സ്മാർട്ടിലും ആക്ഷൻ പാക്കഡ് ക്ലൈമാക്സ് രംഗങ്ങൾ പ്രതീക്ഷിക്കാം. രോമാഞ്ചം നൽകുന്ന സീനുകളിൽ ഒന്നായി ക്ലൈമാക്സ് മാറും. രണ്ടിരട്ടി ഡോസിൽ മാസ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ടീസറിലൂടെ ലഭിച്ചു.
സ്‌ക്രീനിൽ റാമിന്റെ എനർജി തന്നെയാണ് പ്രധാന ആകർഷണം. ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ, ആദ്യ ഭാഗത്തേക്കാൾ ഇരട്ടി എന്റർടൈന്മെന്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. റാമിന്റെ ആരാധകർക്കുള്ള മികച്ച വിരുന്നായി ടീസർ മാറി. ടീസർ കൊണ്ട് പ്രതീക്ഷകൾ വാനോളമായി ഉയർന്ന് കഴിഞ്ഞു. സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ഛായാഗ്രഹണം - സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് - മണി ശർമ്മ , സ്റ്റണ്ട് ഡയറക്ടർ - കീച, റിയൽ സതീഷ്, പി ആർ ഒ - ശബരി.
2006 ൽ ദേവദാസു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു റാം പൊതിനേനിയുടെ സിനിമയിലെ അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡും അന്ന് റാമിന് ലഭിച്ചിരുന്നു. 2008 ൽ പുറത്തിറങ്ങിയ റെഡ്ഡി കൂടി സൂപ്പർ ഹിറ്റ് ആയതോടെ തെലുങ്കിലെ പുതുതാരസാന്നിധ്യമായി മാറുകയാരുന്നു റാം. ഒരേ സമയം തന്നെ കലാമൂല്യമുള്ള സിനിമകൾക്കും വാണിജ്യ സിനിമകൾക്കും പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു പിന്നീട് റാം പൊതിനേനിയുടെ മുന്നേറ്റം. ഐ സ്മാർട്ട് ശങ്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത് 2019 ൽ ആയിരുന്നു. 2023 ൽ പുറത്തിറങ്ങിയ സ്കന്ദ ആണ് അവസാന ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy