നിവിൻ പോളി ചിത്രമായ 'രാമചന്ദ്ര ബോസ് ആൻഡ് കോ' ടീസർ പുറത്തിറങ്ങി. ഫാമിലി എൻ്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം തീയറ്ററുകളിൽ ഓണം റിലീസായി എത്തും. നർമ്മത്താൽ നിറച്ച കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ടീസറിൽ തന്നെ നിരവധി വ്യത്യസ്ഥമായ രം​ഗങ്ങൾ ആണ് കാണാൻ സാധിക്കുക.  വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. നിവിൻ പോളി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്.എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ,  പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, ലിറിക്സ് - സുഹൈൽ കോയ,  ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ,നവീൻ തോമസ്,ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, ഫിനാൻസ് കൺട്രോളർ- അഗ്നിവേഷ്,


ALSO READ: നടൻ സത്യരാജിന്റെ അമ്മ നതാംബാൽ അന്തരിച്ചു!


പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്,
പോസ്റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്,ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, അഖിൽ യെശോധരൻ ,കൊറിയോഗ്രഫർ - ഷോബി പോൾരാജ്,  വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,  മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.