Ramachandra Boss and Co OTT Date: പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് ആൻറ് കോ. ഒടിടിയിൽ ചിത്രം എത്താൻ വലിയൊരു വിഭാഗം പ്രേക്ഷകർ കാത്തിരിക്കുകയാണ്. എന്നാൽ ഇത് എപ്പോഴാണ് ഒടിടിയിൽ എത്തുന്നത് എന്ന് സംബന്ധിച്ച് റിലീസിന് ശേഷം ഇതുവരെ വ്യക്തതയില്ല. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹനീഫ് അദേനി സംവിധാനം ചെയ്ത് മാജി ഫ്രെയിംസ്, പോളി ജൂനിയർ പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ബോസ് ആൻറ് കോ. ചിത്രത്തിൻറെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് ചിത്രത്തിൻറെ എഡിറ്റർ.


Ramachandra Boss and CO OTT Date


കൃത്യമായി പറഞ്ഞാൽ ബോസ് ആൻറ് കോ എന്ന് ഒടിടിയിൽ എത്തുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മുൻപ് പല ചർച്ചകളും നടന്നതായി റിപ്പോർട്ടുണ്ടെങ്കിലും ഇതിലൊന്നും സ്ഥിരീകരണമില്ല. നേരത്തെ നിവിൻ പോളിയുടെ മഹാവീര്യരും ഇത്തരത്തിൽ ഒടിടിയിൽ എത്താൻ വളരെ അധികം വൈകുകയും അത് ചർച്ചയാവുകയും ചെയ്യുന്നു.


എന്നാൽ ചിത്രം എപ്പോഴാണ് വരുന്നതെന്ന് അണിയറ പ്രവർത്തകർക്ക് വ്യക്തതയില്ല. 22 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം മലയാളം ബോക്സോഫീസിൽ നിന്നും നേടിയത് 4.55 കോടിയെന്ന് കണക്കുകൾ പറയുന്നു. 11 ദിവസം ചിത്രം തീയ്യേറ്ററുകളിൽ ഉണ്ടായിട്ടും കിട്ടിയത് ഇത്രയാണെന്നത് ശ്രദ്ധേയം.
45 ലക്ഷമാണ് ചിത്രത്തിന്റെ ഓവ‍ർ സീസ് കളക്ഷനായുള്ളത്. 


ബാലുവ‍​ർ​ഗീസ്, മമിത ബൈജു, ജാഫ‍ർ ഇടുക്കി, ​ഗണപതി, ആർഷ ബൈജു, വിനയ് ഫോ‍ർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു മോഷണവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇതെന്തായാലും തീയ്യേറ്ററിൽ വ‍ർക്കായില്ലെന്ന് മാത്രമല്ല. വലിയ പരാജയം കൂടി ചിത്രത്തിന് ഏറ്റു വാങ്ങേണ്ടി വന്നു.  ഇതിനൊപ്പം റിലീസിനെത്തിയ ആ‍‍ർഡിഎക്സ് 100 കോടിയാണ് ചിത്രം നേടിയത്. എന്നാൽ നിവിൻ പോളി ചിത്രമായിട്ട് പോലും ബോസ് ആന്റ് കോ മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.