സിനിമാ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പലപ്പോഴും വൈറൽ ആയി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ വൈറലാ കൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ ബാല്യകാലത്തെ ചിത്രങ്ങൾ. കോളേജിലെ ഫാൻസി ഡ്രസ്സിന്റേതെന്ന് തോന്നിക്കുന്ന ചിത്രമാണ് പങ്കുെവെച്ചിരിക്കുന്നത്. 3 പേരെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഹൊറർ മൂഡിലുള്ള ചിത്രങ്ങളാണ് ഇവ. തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിൽ ഏറുൺട്ടതിയാണ് മലയാള സിനിമയിലെ പ്രമുഖ ഹാസ്യ നടൻ. ആളെ പിടികിട്ടിയോ? മറ്റാരുമല്ല നമ്മുടെയെല്ലാം പ്രിയങ്കരനായ രമേഷ് പിഷാരടിയാണ് പഠനകാലത്തുള്ള രസകരമായ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഇതിനോടകം തന്നെ ട്രെന്റിങ് ആയിരിക്കുകയാണ്. പോസ്റ്റിന് താഴെ താഴെ ചിത്രങ്ങളേക്കാൾ രസകരമായ കമ്മന്റുകളാണ് എത്തുന്നത്. ഫസ്റ്റ് നിക്കുന്ന ആൾക്കെന്തിനാ 2 കണ്ണാടി, ഒരു ട്രെൻഡ് പോലും വിട്ട് കളയരുത് കേട്ടോ, മ്യാരക വേർഷൻ ആയിപ്പോയി പിശുവേട്ടാ...., കണ്ണിലും നെഞ്ചത്തും കണ്ണട വെച്ച ആളിപ്പോ എന്ത് ചെയ്യുന്നു?, യാ മോനെ എജ്ജാതി, അതേതാ കിണ്ണം സാന്നം, ഇടിവെട്ടു സാധനം വളഞ്ഞത് തന്നെ, 


ALSO READ: കമൽ ഹാസന്റെ 'തഗ് ലൈഫിൽ' ഒരു 'തഗ്' അപ്ഡേറ്റ്! ഉലകനായകനൊപ്പം ചിമ്പുവും പ്രധാന വേഷത്തിൽ, ആരാധകർക്ക് ആവേശം


ഏറുണ്ടതി എന്താണെന്ന് മനസിലായി. പരിപാടിയുടെ ഇടയ്ക് ജനങ്ങൾ എറിഞ്ഞു കൈ ഓടിച്ചെന്ന് മറ്റേതു രണ്ടും എന്താ പിഷ്‌, അന്ന് നിനക്ക് ആത്മാവ് മാത്രല്ലേ ഉണ്ടാരുന്നുള്ളു... ഇന്നങ്ങു ശരീരം കൂടി ഉണ്ടായി വല്യ ആളായി പോയി...എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. ഏതായാലും ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടി നായകനായ നസ്രാണി എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി ആദ്യമായി സിനിമയിലെത്തുന്നത്. പഞ്ചവർണ്ണതത്ത, ​ഗാന​ഗന്ധർവ്വൻ തുടങ്ങിയ സിനിമകൾ സംവിധാനവും ചെയ്ത രമേഷ് പിഷാരടി മലയാള സിനിമയിൽ ഇപ്പോൾ സജീവമായി തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.