കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക്‌, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങി സോഷ്യല്‍ മീഡിയകളാണ് ജനങ്ങളുടെ നേരംപോക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ തര൦ ചലഞ്ചുകളും പാചകകുറിപ്പുകളും സൗന്ദര്യ കുറിപ്പുകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെ ഫേസ്ബുക്കില്‍ ട്രെന്‍ഡ് ആകുകയാണ് 'കുത്തിപൊക്കല്‍'‍. കൂട്ടുകാരുടെ പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കി വീണ്ടും പോസ്റ്റ്‌ ചെയ്യുന്നതാണ്‌ 'കുത്തിപ്പൊക്കല്‍'. 


ഇങ്ങനെ രമേശ്‌ പിഷാരടി പങ്കുവച്ച ചിത്രമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. താരമെന്നാല്‍ കുത്തിപ്പോക്കിയത് സുഹൃത്തുക്കളുടെ ചിത്രമല്ല, സ്വന്തം ഫോട്ടോയാണ്. 



'ചിരിയില്‍ എപ്പോഴും ആനന്ദം മാത്രമല്ല, നിങ്ങള്‍ ശക്തരാണെന്ന തോന്നല്‍ കൂടി ഉണ്ടായിരിക്കണ൦' -എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. കാലുകള്‍ ഇരുവശത്തേക്കും നീട്ടി ഇരുന്നു അഭ്യാസ പ്രകടനം നടത്തുന്ന ചിത്രമാണ്‌ താരം പങ്കുവച്ചിരിക്കുന്നത്. 


എന്താണെങ്കിലും താരത്തിന്‍റെ ഈ ചിത്ര൦ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ലൈക്കുകളും കമന്‍റുകളും ഇതിനോടകം താരത്തിന്‍റെ ചിത്രത്തിനു ലഭിച്ചുകഴിഞ്ഞു.