ഇനി അല്പം മീന്‍ കച്ചവടമാകാ൦, ധര്‍മ്മജന്റെ ഫിഷ് ഹബ്ബില്‍ `കട`ക്കാരനായി പിഷാരടി...
കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൌണിലാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് മലയാള ചലച്ചിത്ര താരങ്ങള്‍.
കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൌണിലാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് മലയാള ചലച്ചിത്ര താരങ്ങള്‍.
ലോക്ക്ഡൌണ്‍ (Corona Lockdown) കാലത്തെ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുംഏറെ ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അങ്ങനെ ഹാസ്യതാരവും സംവിധായകനുമായ പിഷാരടി (Ramesh Pisharody)പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...
സുഹൃത്തും ചലച്ചിത്ര താരവുമായ ധര്‍മ്മജ(Dharmajan Bolgatty)ന്‍റെ 'ധര്‍മൂസ്' ഫിഷ് ഹബ്ബി(Dharmoos Fish Hub)ലെത്തിയ ചിത്രമാണ് പിഷാരടി ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ പങ്കുവച്ചിരിക്കുന്നത്. 'കട ക്കാരനായി' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് പിഷാരടിയുടെ ഈ പോസ്റ്റിന് കമന്‍റുമായി എത്തിയത്. 'ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലെ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു പിഷാരടി മറുപടിയും നല്‍കി. 2018 ജൂണ്‍ 15 വരെ താന്‍ വെജിറ്റേറിയന്‍ ആയിരുന്നു എന്നാണ് താരം ഇതിനു മറുപടി നല്‍കിയത്.
ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നല്‍കിയ മകള്‍ അമ്മയെ തേടിയെത്തിയ കഥ....
കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത നല്ല മീന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2018ലാണ് ധര്‍മ്മജനും കൂട്ടുകാരും ചേര്‍ന്ന് 'ധര്‍മ്മൂസ് ഫിഷ് ഹബ്ബ്' കൊച്ചിയില്‍ ആരംഭിക്കുന്നത്. നിലവില്‍, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ 'ധര്‍മ്മൂസ് ഫിഷ് ഹബ്ബി'ന് ഫ്രാഞ്ചസികള്‍ ഉണ്ട്.