പൃഥ്വിയും ബിജുമേനോനും തകർത്തഭിനയിച്ച അയ്യപ്പനും കോശിയും (Ayyappanum Koshiyum) വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.  ഇപ്പോഴിതാ അതിന്റെ തെലുങ്ക് പതിപ്പിന്റെ വിശേഷങ്ങൽ പുറത്തുവന്നിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെലുങ്കിൽ ചിത്രത്തിന്റെ റീമേക്ക് (Telugu Remake) അവകാശം സ്വന്തമാക്കിയിരിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.  സംവിധാനം നിർവഹിക്കുന്നത് സാഗര്‍ കെ ചന്ദ്രയാണ്.  ചിത്രത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി പവന്‍ കല്യാൺ എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ എത്തുന്നത് മറ്റാരുമല്ല Rana Dugubati ആണ്.  ഇതോടെ കോശി ആര് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.  


Also Read: അൽഫോൻസ് പുത്രേന്റെ പാട്ടിൽ നായികയായി ലേഡി സൂപ്പർസ്റ്റാർ Nayanthara


ഇക്കാര്യം റാണ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.  ചിത്രത്തിൽ കണ്ണമ്മയായി സായി പല്ലവി എത്തുമെന്നാണ് ലഭിക്കുന്ന സൂചന.  രഞ്ജിത്തും പി എം  ശശിധരനും ചേർന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.          


പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാളം ചിത്രമാണ് ‘അയ്യപ്പനും കോശിയും’ (Ayyappanum Koshiyum). സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. മലയാളത്തിൽ നിന്നും ചെറിയ മാറ്റങ്ങളോടെയായിരിക്കും തെലുങ്ക് പതിപ്പ് എന്നാണ് സൂചന. 


എന്തായാലും മികച്ച പ്രകടനം കാഴ്ചവച്ച അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ എങ്ങനായിരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ.  ചിത്രത്തിൽ ഒന്നിനൊന്ന് പ്രകടനമായിരുന്നു പൃഥിരാജും, ബിജു മേനോനും കാഴ്ചവച്ചിരിക്കുന്നത്.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy