അങ്ങനെ നാളുകളായുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുന്നു. ബോളിവുഡ് സൂപ്പർതാരജോഡികളായ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാകും. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമായി തന്നെയാണ് ഈ വിവാഹമെന്ന് അടുത്ത വൃത്തങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നെങ്കിലും മറ്റ് വിവാദങ്ങളിലേക്ക് നീങ്ങാതെയാണ് ബന്ധം മുന്നോട്ട് പോയിരുന്നത്. ഈ മാസം നടക്കുന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും പങ്കെടുക്കുന്നത്. ഇരുവരും സിനിമകളിൽ ഇപ്പോഴും തിളങ്ങിനിൽക്കുന്ന താരങ്ങളാണ്. ആലിയയുടെ 'ഗംഗൂഭായ് കത്യവാഡി' എന്ന ചിത്രം താരത്തിന്റെ അഭിനയമികവിനെ എടുത്ത് കാണിക്കുന്ന ചിത്രമായിരുന്നു. എസ്. എസ്. രാജമൗലിയുടെ 'ആർ ആർ ആർ' എന്ന ചിത്രത്തിൽ സീതയുടെ കഥാപാത്രമായും ആലിയ എത്തിയിരുന്നു. 


രൺബീറിന് മുന്നിലുള്ളതും വലിയ ചിത്രങ്ങളാണ്. രൺബീറും ആലിയയും ആദ്യമായി ഒരുമിച്ച് വരുന്നത് അയാൻ മുഖർജിയുടെ സംവിധാനത്തിൽ അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ 'ബ്രഹ്മാസ്ത്രയിലാണ്'. അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന അക്കിനേനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.