Ranbir Kapoor – Alia Bhatt Wedding OTT : റൺബീർ - ആലിയ വിവാഹം ഒടിടി പ്ലാറ്റ്ഫോമിലെത്തിയേക്കും; അവകാശങ്ങൾ നേടിയത് 110 കോടിക്ക്
Ranbir - Alia Wedding OTT Streaming : 90 - 110 കോടി രൂപയ്ക്കാണ് വീഡിയോയുടെ സ്ട്രീമിങ് അവകാശങ്ങൾ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
Mumbai : ഏറെ ശ്രദ്ധ നേടിയ റൺബീർ കപൂർ - ആലിയ ഭട്ട് വിവാഹം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ സാധ്യത. ബോളിവുഡ് ലൈഫ് പുറത്ത്‌വിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ താരവിവാഹത്തിന്റെ സംപ്രേക്ഷണ അവകാശങ്ങൾ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നേടിക്കഴിഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രിൽ 14 നാണ് ഇരുവരും വിവാഹിതരായത്. ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ വിവരം അറിയിച്ചത്.
വിവാഹം കഴിഞ്ഞ വിവരം പുറത്ത് വന്നതോട് കൂടി മിക്കവരുടെയും ശ്രദ്ധ ഈ വിവാഹത്തിന്റെ വിവരങ്ങൾ അറിയാനായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹത്തന്റെ ദൃശ്യങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളിൽ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ 90 - 110 കോടി രൂപയ്ക്കാണ് വീഡിയോയുടെ സ്ട്രീമിങ് അവകാശങ്ങൾ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: Viral Video : ആലിയയെ കൈകളിൽ എടുത്ത് റൺബീർ; വീഡിയോ വൈറലാകുന്നു
ഇതാദ്യമായി അല്ല ഒരു താരവിവാഹത്തിന്റെ സ്ട്രീമിങ് അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോം നേടുന്നത്. ഇതിന് മുമ്പ് ഏറെ ശ്രദ്ധനേടിയ വിക്കി കൗശൽ - കത്രീന കൈഫ് വിവാഹത്തിന്റെ വീഡിയോയുടെയും അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോം നേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിങ്ക്വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് ആകെ 100 കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോ അവകാശങ്ങൾ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നേടിയത്.
വിവാഹത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ആലിയ ഭട്ട് പങ്ക്‌വെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം വധുവരന്മാർ ഒരുമിച്ച് പൊതയിടത്തിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. ഈ വീഡിയോയ്ക്കും വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ഏറെ അഭ്യുഹങ്ങൾക്കിടെയാണ് താരങ്ങളുടെ വിവാഹം ഏപ്രിൽ 14ന് നടന്നത്. ഏപ്രിൽ 14 ന് വിവാഹം നടക്കില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആദ്യം ആലിയയുടെ കുടുംബാംഗങ്ങൾ വിവാഹം ഏപ്രിൽ 14 ന് നടക്കുമെന്ന് മാധ്യമങ്ങൾക്ക് സൂചനകൾ നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ആലിയയുടെ സഹോദരൻ താരവിവാഹം മാറ്റിവെച്ചുവെന്ന് ദേശീയ മാധ്യമത്തിനോട് പറയുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത പരന്നതിനാൽ വിവാഹം മാറ്റിവെക്കാൻ നിർബന്ധിതരായി എന്നാണ് ആലിയയുടെ സഹോദരൻ പറഞ്ഞത്. എന്നാൽ ഏപ്രിൽ 14 ന് തന്നെ വിവാഹം കഴിഞ്ഞ വിവരം ആലിയ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...