മുംബൈ : റൺവീർ സിങിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ദിവ്യാഗ് ഥക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ജയേഷ്ഭായ് ജോർദാർ'ന്റെ ട്രെയിലർ പുറത്ത്. ഒരിക്കലും പെൺകുട്ടികളുടെ കരുത്തിനെ ചെറുതായി കാണരുതെന്ന് ഓർമ്മിപ്പിക്കുന്നുണ്ട് ട്രെയിലറിൽ. പെൺകുഞ്ഞുങ്ങളുടെ ഭ്യൂണഹത്യ എന്ന ഗൗരവതരമായ സാമൂഹ്യ അനീതിയെ ഹാസ്യത്തിലൂടെയാണ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്. ഒപ്പം സ്ത്രീ വിരുദ്ധതയെയും ചിത്രം സ്പർശിക്കുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും മനീഷ് ശർമ്മയും ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഭാര്യയും മകളും അടങ്ങുന്നതാണ് ജയേഷ് ഭായിയുടെ കുടുംബം. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമെന്ന ചിന്താഗതിക്കാരനാണ് റൺവീർ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം. ഭാര്യ രണ്ടാമതും ഗര്‍ഭിണിയാകുമ്പോൾ അത് ആൺകുട്ടി തന്നെ വേണമെന്ന് ഉറപ്പിച്ചു പറയുകയാണ് ഗ്രാമമുഖ്യൻ കൂടിയായ ജയേഷിന്റെ അച്ഛൻ. 


ALSO READ : The Kashmir Files OTT Release : ദി കാശ്മീർ ഫയൽസ് ഒടിടി റിലീസ് ഉടൻ; ചിത്രം സീ 5 ലെത്തും


കുടുംബത്തിന് അധികാരിയായി ഒരു അനന്തരവകാശി വേണമെന്ന ആഗ്രമാണ് ഇതിന് പിന്നിൽ. അച്ഛന്റെ ആഗ്രഹത്തിന് എതിരായി തന്റെ ഭാര്യ രണ്ടാമതും പെൺകുഞ്ഞിനിനെയാണ് ഗർഭം ധരിച്ചതെന്ന് ജയേഷ്ഭായ് മനസിലാക്കുന്നു. കുഞ്ഞിനെ അബോർട്ട് ചെയ്യുമെന്ന് മനസിലായതോടെ ഗർഭിണിയായ ഭാര്യയെയും മകളെയും കൂട്ടി അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് ജയേഷ്ഭായിയുടെ ഒളിച്ചോട്ടവും ട്രെയിലറിൽ കാണാം. 



ബൊമൻ ഇറാനി, രത്‌ന പഥക് ഷാ, ദീക്ഷ ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ്, തെലുങ്ക് നടി ശാലിനി പാണ്ഡെയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. 'ജയേഷ്ഭായ് ജോർദാർ' മെയ് 13ന് തിയേറ്ററുകളിൽ എത്തും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.