രശ്മിക മന്ഥാനയും വിജയ് ദേവർകോണ്ടയും ഗോവയിൽ ഒരുമിച്ച ന്യൂ ഇയർ ആഘോഷിച്ചു; തെളിവുമായി ചിത്രങ്ങൾ പുറത്ത്
ഗോസിപ്പ് വാർത്തകൾ നിലനിൽക്കുമ്പോഴും ഇരുതാരങ്ങൾ തങ്ങളുടെ ബന്ധം സുഹൃത്തുക്കൾ എന്ന് മാത്രമാണെന്ന നിലപാടിൽ നിൽക്കുന്നത്.
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവർകോണ്ടയും രശ്മിക മന്ഥാനയും തമ്മിൽ പ്രണയത്തിലാണെന്ന് നിരവിധി ഗോസിപ്പുകൾ പുറത്തേക്ക് വരുന്നത്. ബിഗ് സ്ക്രീനിലെ ഇരു താരങ്ങളുടെ കെമിസ്ട്രി മാത്രമായിട്ടാണ് പലപ്പോഴും ഗോസിപ്പിനെ ചിലർ എഴുതി തള്ളാറുള്ളത്. എന്നാൽ അത് അങ്ങനെ എഴുതി തള്ളി കളയാനാകില്ല. ഈ ഗോസിപ്പുകൾക്ക് ചിത്രം സഹിതമുള്ള തെളുവുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
ജനുവരി ഒന്നിന് രശ്മിക മന്ഥാന തന്റെ ആരാധകർക്ക് ന്യൂ ഇയർ ആശംസിച്ചുകൊണ്ടുള്ള നടി തന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗോവയുടെ പച്ചപ്പും സ്വിമ്മിങ് പൂളും ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ കാണാൻ സാധിക്കും.
ALSO READ : രശ്മികയും വിജയ് വിജയ് ദേവരകൊണ്ടയും മുംബൈയിൽ ഒരുമിച്ച് ഡിന്നറിന്
ഇതിന് പിന്നാലെ വിജയ് ദേവർകോണ്ടയുടെ സഹോദരൻ ആനന്ദ ദേവർകോണ്ടയും അതെ ബാക്ക്ഗ്രൗണ്ടിൽ അതെ സ്ഥലത്ത് നിന്നെടുത്ത തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതും കൂടാതെ വിജയ് ദേവർകോണ്ടയും ഗോവയിൽ നിന്ന് ഏകദേശം സമാനമായ ലൊക്കേഷനിൽ നിന്ന് ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.
ഗോസിപ്പ് വാർത്തകൾ നിലനിൽക്കുമ്പോഴും ഇരുതാരങ്ങൾ തങ്ങളുടെ ബന്ധം സുഹൃത്തുക്കൾ എന്ന് മാത്രമാണെന്ന നിലപാടിൽ നിൽക്കുന്നത്. തെലുഗു ചിത്രം ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരു താരങ്ങളും ഇത്രയധികം കെമിസ്ട്രി തുടരുന്നത്.
ALSO READ : പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഇതാണ് ആ ചിത്രങ്ങൾ:
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...