ഹൈദരാബാദ് : വളരെ ചുരുങ്ങിയ തെന്നിന്ത്യൻ സിനിമകൾ കൊണ്ട് ഒരു വലിയ ആരാധക വൃന്ഥത്തെ സൃഷ്ടിച്ച നടിയാണ് രശ്മിക മന്ഥാന. ദക്ഷിണ ഇന്ത്യയിൽ മാത്രമല്ല പാൻ ഇന്ത്യ തലത്തിൽ തന്നെ വലിയ ഒരു ഫാൻ ബേസാണ് 25കാരിയായ നടിക്കുള്ളത്. സിനിമയ്ക്ക പുറമെ രശ്മികയുടെ സ്വകാര്യ ജീവിതവും പല തവണ വാർത്തകളിൽ ഇടം പിടിക്കുമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതും പ്രത്യേകിച്ച് തെലുഗു നടൻ വിജയ് ദേവർകോണ്ടയെ കോർത്തിണക്കി നിരവധി ഗോസിപ്പ് വാർത്തകളായിരുന്നി മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ ഇരുവരും ഈ വാർത്തകളെ നിഷേധിച്ചിരിക്കുകയാണ്. 


ALSO READ : രശ്മിക മന്ഥാനയും വിജയ് ദേവർകോണ്ടയും ഗോവയിൽ ഒരുമിച്ച ന്യൂ ഇയർ ആഘോഷിച്ചു; തെളിവുമായി ചിത്രങ്ങൾ പുറത്ത്


ഇപ്പോൾ രശ്മിക തന്റെ ഭാവി വരനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കർണാടക സ്വദേശിനിയായ നടി തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ചപാടുകളും ആഗ്രഹങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 


"സ്നേഹം പ്രണയം എന്ന കാര്യം എന്നെ സംബന്ധിച്ച് പരസ്പരം ബഹുമാനം കൈമാറുന്നതും സമയം ചിലവഴിക്കുന്നതും അതോടൊപ്പം ഏറ്റവും ഏറ്റവും സുരക്ഷിതമാണെന്നു തോന്നുന്നതുമാണ്. പ്രണയം സ്നേഹം എന്നിവയെ കുറിച്ച് വാക്കുകൾ കൊണ്ട് വിവരക്കാൻ ബുദ്ധിമുട്ടാണ് കാരണം അതൊരു വികാരമാണ്. രണ്ട് പേരും തമ്മിൽ ഉണ്ടാകുമ്പോൾ മാത്രമെ അത് പ്രണയമാകുന്നത്, അല്ലെങ്കിൽ അങ്ങനെ വിളിക്കാൻ സാധിക്കില്ല" രശ്മിക പറഞ്ഞു. 


ALSO READ : പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


എന്നാൽ താൻ ഇപ്പോൾ കല്യണത്തെ പറ്റി ചിന്തിച്ചിട്ടില്ല എന്ന് നടി വ്യക്തമാക്കി. താൻ ഇപ്പോൾ ചെറുപ്പമാണെന്നും വിവാഹത്തെ കുറിച്ച്  ചിന്തിച്ചിട്ടില്ല എന്നാണ് വിവാഹം എന്ന് സംപ്രധായത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി മറുപടി നൽകിയത്. 


"കല്യാണത്തെ കുറിച്ച് എന്താണ് ചിന്തിക്കേണ്ടത് എന്ന് എനിക്കറിയില്ല കാരണം ഞാൻ ഇപ്പോൾ ചെറുപ്പമാണ്. അതിനെ കുറിച്ച് ചിന്തിക്കാൻ പോലും തയ്യറായിട്ടില്ല. ഏതാണ് നിങ്ങൾക്ക് സാധിക്കുക എന്ന് മനസിലാക്കി അത് തിരഞ്ഞെടുക്കുക" രശ്മിക കൂട്ടിച്ചേർത്തു. 


ALSO READ : Pushpa | പുഷ്പയുടെ രണ്ടാം ഭാഗത്തിന് രശ്മിക മന്ഥാന ഉയർത്തിയത് 50 ശതമാനം പ്രതിഫലം; അല്ലു അർജുനും റെമ്യൂണറേഷൻ ഉയർത്തി


പുഷ്പ സിനിമയുടെ രണ്ടാം ഭാഗത്തിനോടൊപ്പം രണ്ട് ബോളിവുഡ് ചിത്രങ്ങൾക്ക് രശ്മിക കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സിദ്ധാർഥ മൽഹോത്രയുടെ മിഷൻ മജ്നു അമിതാഭ് ബച്ചനോടൊപ്പം ഗുഡ്ബൈ എന്നീ ചിത്രങ്ങളിലാണ് തെന്നിന്ത്യൻ നടി കരാർ ഒപ്പിട്ടിരിക്കുന്നത്.  


ഈ മാർച്ചോടെ പുഷ്പ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു.  പുഷ്പ സിനിമയുടെ ആദ്യഭാഗത്തിന്റെ 50 ശതമാനം പ്രതിഫലം വർധിപ്പിച്ചാണ് രശ്മിക രണ്ടാം ഭാഗത്തിനൊരിങ്ങുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.