ഹൈദരാബാദ് : തെന്നിന്ത്യൻ നായിക രശ്മിക മന്ഥാനയും തെലുഗു നടൻ വിജയ് ദേവരകോണ്ടയും തമ്മിൽ വിവാഹിതരാകുന്നു എന്ന ഗോസിപ്പ് വാർത്തകൾക്കെതിരെ നടൻ രംഗത്ത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള റിപ്പേർട്ടുകൾ നിലനിൽക്കുമ്പോൾ പ്രതികരിക്കാതെ ഇരുന്ന നടൻ ഇരു താരങ്ങൾ തമ്മിൽ കല്യാണത്തിനായി ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കെതിരെയാണ് പ്രതികരിച്ചിരിക്കുന്നത്. വിഡ്ഢിത്തരം നിറഞ്ഞ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് നടൻ തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"പതിവ് പോലം വിഡ്ഢിത്തരം... വെറുതെ നമ്മൾ ന്യൂസ് ഇഷ്ടപ്പെടുന്നത്!" വിജയ് ദേവരകോണ്ട ട്വീറ്റ് ചെയ്തു.


ALSO READ : രശ്മിക മന്ഥാനയും വിജയ് ദേവർകോണ്ടയും ഗോവയിൽ ഒരുമിച്ച ന്യൂ ഇയർ ആഘോഷിച്ചു; തെളിവുമായി ചിത്രങ്ങൾ പുറത്ത്



ന്യൂ ഇയറിന് ഗോവയിൽ ഇരുവരും ഒരുമിച്ച് ചിലവഴിച്ചെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രശ്മികയും വിജയ് വിഹതരാകുന്നു എന്ന് വാർത്തയ്ക്ക് വൻ പ്രചാരണം ലഭിച്ചത്. ന്യൂ ഇയർ സമയത്ത് ഇരുവരും പങ്കുവെച്ച ചിത്രങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗോസിപ്പുകൾ ഉയർന്ന് വന്നത്. 


നിലവിൽ ഇരു താരങ്ങളും മുംബൈയിലേക്ക് തങ്ങളുടെ താമസം മാറ്റിയെന്നുള്ള റിപ്പോട്ടുകളും പുറത്ത് വന്നതോടെയാണ് ഗോസിപ്പ് വാർത്തകളുടെ പ്രചാരണം വർധിച്ചത്. വിജയ് തന്റെ ലൈഗർ സിനിമയുടെ ഷൂട്ടിങിന് വേണ്ടിയാണ് മുംബൈയിൽ തുടരുന്നത്. സിദ്ധാർഥ് മൽഹോത്ര ചിത്രം മജ്നുവിനുവമായി ബന്ധപ്പെട്ട് നടി ബോളിവുഡ് നഗരത്തിൽ തമാസം മാറ്റിയത്.


ALSO READ : വിജയ് ദേവർകോണ്ട അല്ല; തന്റെ ഭാവി വരനെ കുറിച്ച് രശ്മിക മന്ഥാന


അതേസമയം തനിക്ക് ഉടനടി വിവാഹം ചെയ്യാൻ ഉദ്ദേശമില്ലെന്ന് രശ്മിക ഇന്ത്യ ട്യുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താൻ ഇപ്പോൾ ചെറുപ്പമാണെന്നും വിവാഹത്തെ കുറിച്ച്  ചിന്തിച്ചിട്ടില്ല എന്നായിരുന്നു നടി ദേശീയ മാധ്യമത്തിന് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.