Rathinirvedam Movie : രതിനിർവേദം വീണ്ടും തിയറ്ററുകളിൽ; റിലീസ് തീയതി അറിയിച്ച് ശ്വേത മേനോൻ
Rathinirvedam Movie Re-Release : ആന്ധ്രപ്രദേശിലെ 150 തിയറ്ററുകളിലാണ് ചിത്രം വീണ്ടുമെത്തുന്നത്.
ശ്വേത മേനോൻ കേന്ദ്രകഥാപാത്രമായി 2011ൽ എത്തിയ ചിത്രം രതിനിർവേദം വീണ്ടും തിയറ്ററുകളിലേക്ക്. നടി ശ്വേത മേനോൻ തന്നെയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്കെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആന്ധ്ര പ്രദേശ് തിയറ്ററുകളിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്. 150 തിയറ്ററുകളിൽ ഒക്ടോബർ 13ന് ചിത്രം റിലീസ് ചെയ്യുന്നത്. 2011 ടി.കെ രാജീവ്കുമാർ ഒരുക്കിയ ചിത്രമാണ് രതിനിർവേദം. ശ്രീജിത്ത് വിജയിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
1978ൽ പദ്മരാജന്റെ നോവലിനെ അടിസ്ഥാനമാക്കി ഭരതൻ ഒരുക്കിയ ചിത്രമാണ് രതിനിർവേദം. ഈ ചിത്രമാണ് 2011ൽ ടി.കെ രാജീവ്കുമാർ വീണ്ടും പുനഃരാവിഷ്കരിച്ചിരിക്കുന്നത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി കാണപ്പെടുന്ന ചിത്രമാണ് രതിനിർവേദം. 70 കാലഘട്ടങ്ങിൽ നിലനിന്നിരുന്ന മലയാള ചിത്രങ്ങളിൽ പ്രമേയമായിട്ടും അവതരണമികവലും രതിനിർവേദം വ്യത്യസ്തത പുലർത്തിയിരുന്നു. ജയഭാരതിയായിരുന്നു ചിത്രത്തിലെ രതിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചരിക്കുന്നത്. ഗായകൻ കൃഷ്ണചന്ദ്രനാണ് പപ്പുവായി ചിത്രത്തിൽ എത്തിയിരുന്നത്.
ALSO READ : First AI Movie: ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി'; ടെറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
2011ൽ ചിത്രം വീണ്ടും അവതരിപ്പിച്ചപ്പോൾ ശ്വേത മേനോനാണ് രതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പപ്പുവായി എത്തിയത് ശ്രീജിത്ത് വിജയിയും. ചിത്രം കഥ വിട്ടുമാറി കൂടുതൽ ബോൾഡ് സീനുകളിലേക്ക് ശ്രദ്ധ കലർത്തിയപ്പോൾ ചില മേഖലയിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.