RC 15 Movie Update : രാം ചരൺ - ശങ്കർ ചിത്രം ആർസി 15 ന്റെ ന്യൂസിലൻഡ് ഷെഡ്യൂൾ പൂർത്തിയായി; ചിത്രം 2023 ൽ തീയേറ്ററുകളിൽ എത്തും
RC 15 Movie Latest Update : ചിത്രത്തിലെ ഈ ഒരു ഗാനത്തിനായി മാത്രം 15 കോടിയോളം രൂപയാണ് ചിലവാക്കിയിരിക്കുന്നത്. 2023 ൽ തീയേറ്ററുകളിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തെലുങ്ക് സൂപ്പർ താരം രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം ആർസി 15 ന്റെ ന്യൂസിലൻഡ് ഷെഡ്യൂൾ രാം ചരൺ പൂർത്തിയാക്കി. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആർസി 15 എന്നാണ് പേര് നല്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യ ചിത്രമായി ഒരുക്കുന്ന ചിത്രം കൂടിയാണ് ആർസി 15. ചിത്രം 2023 ൽ തീയേറ്ററുകളിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദിൽ രാജുവാണ്. ചിത്രത്തിലെ ഒരു ഗാനവും പ്രധാന രംഗങ്ങളുമാണ് ന്യൂസിലൻഡിൽ ചിത്രീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിലെ ഈ ഒരു ഗാനത്തിനായി മാത്രം 15 കോടിയോളം രൂപയാണ് ചിലവാക്കിയിരിക്കുന്നത്. രാം ചരൺ ആരാധകർ ആവേശത്തിമിർപ്പിലാണ്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. RC15 ൽ ജയറാം, ശ്രീകാന്ത്, അഞ്ജലി, സുനിൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദിൽ", "ആര്യ", "ബോമറില്ലു", "നേനു ലോക്കൽ എന്നീ ഹിറ്റ് തെലുങ്ക് സിനിമകൾക്ക് ശേഷം ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന സിനിമ കൂടിയാണ് ആർസി 15.
ശ്രീ വെങ്കടേശ്വര ക്രീയേഷന്സ് നിർമ്മിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണിത്. രാജ്യത്തൊട്ടാകെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശങ്കറിന്റെ കമൽ ഹാസൻ (Kamala Hassan), കാജൽ അഗർവാൾ (Kajal Aggarwal) എന്നിവർ അഭിനയിച്ച ഇന്ത്യൻ 2 ന്റെ ചിത്രീകരണം പുരോഗമിച്ച് വരികെയാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ. രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...