ഓണം റിലീസുകളിലെ ജേതാവായ ചിത്രമാണ് ആർഡിഎക്സ്. റിലീസായി മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. പിന്നാലെ ചിത്രത്തിന് പല മേഖലകളിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. ഇപ്പോൾ ചിത്രം അടിപൊളിയാണെന്ന് അഭിപ്രായം അറിയിച്ചിരിക്കുകയാണ് നടനും തമിഴ്നാട് യുവജനകാര്യ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ആർഡിഎക്സ് മലയാളം സിനിമ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! വലിയ സ്‌ക്രീനിൽ പോയി കാണൂ, ഈ സിനിമയെ പിന്തുണയ്ക്കൂ! അർഡിഎക്സ് ടീമിന് അഭിനന്ദനങ്ങൾ !"എന്നാണ് ഉദനിധി സ്റ്റാലിൻ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ കുറിച്ചു. പിന്നാലെ ഉദയനിധി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിലെ നായകന്മാരായ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസും സിനിമയുടെ അണിയറ പ്രവർത്തകരും രംഗത്തെത്തി.


ALSO READ : Jailer Movie HD Leak: ജയിലറിൻറെ എച്ച്ഡി പ്രിൻറ് ഓൺലൈനിൽ ചോർന്നു, ഞെട്ടലിൽ ആരാധകർ



റിലീസായ ദിവസം മുതൽ ഗംഭീര റിപ്പോർട്ടുകൾ നേടിയ ചിത്രത്തിന്റെ കളക്ഷൻ ഓരോ ദിവസം കൂടി വരികയായിരുന്നു. ചിത്രം റീലീസ് ദിവസം 1.2 കോടിയും, രണ്ടാം ദിനം 2.2 കോടിയും നേടിയപ്പോൾ മൂന്നാം ദിനം 3.5 കോടിയിൽ എത്തി. നാലാം ദിവസം 3.2 കോടിയും അഞ്ചാം ദിനം 3.20 കോടിയുമാണ് കളക്ഷൻ റിപ്പോർട്ടുകളെന്ന് ബോക്സോഫീസ് കളക്ഷനുകൾ നിരീക്ഷിക്കുന്ന സാക്നിക്ക് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.


ആകെ ഇതുവരെ ചിത്രം നേടിയത് 12.85 കോടി രൂപയാണ്. ഏകദേശം 10 കോടിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതെന്തായാലും മറി കടന്നു. 50 കോടി ക്ലബിലെങ്കിലും ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. വരും ദിവസങ്ങളിലും ചിത്രം ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്.


ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.