മലയാള സിനിമയിൽ വീണ്ടും വിവാദങ്ങൾക്ക് വഴി ഒരുക്കി നടൻ ഷെയ്ൻ നിഗം. വൻ താരനിരയിൽ ഒരുങ്ങുന്ന ആർഡിഎക്സ് എന്ന സിനിമയിൽ നിന്നും ഷെയ്ൻ നിഗം ഇറങ്ങിപ്പോയതായിട്ടാണ് സിനിമ വാർത്തകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പേജുകളിൽ ചർച്ചയാകുന്നത്. ചിത്രീകരണം നടക്കുന്നതിനിടെ അർധരാത്രിയിൽ നടൻ സെറ്റ് വിട്ട് പോയെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. സിനിമയിലെ സഹതാരമായ ആന്റണി വർഗീസുമായിട്ടുള്ള ഷെയ്ന്റെ അസ്വാരസങ്ങളാണ് അർഡിഎക്സി ഉടലെടുത്തിരിക്കുന്ന പ്രശ്നമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷെയ്ന് പുറമെ ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആർഡിഎക്സ്. എന്നാൽ ചിത്രത്തിൽ ഈ തരാങ്ങളെക്കാളും തനിക്ക് പ്രാധാന്യം വേണമെന്ന് ഷെയ്ൻ നിർബന്ധം പിടിക്കുകയാണ്. ഇതെ തുടർന്ന് പല തവണ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഇതുവരെ ചിത്രീകരിച്ച സിനിമയുടെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ കാണണമെന്ന് താരം ആവശ്യപ്പെട്ടുയെന്നുമാണ് ഈ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


ALSO READ : Indian 2 Movie : ഇന്ത്യൻ 2ൽ കമൽഹാസനൊപ്പം കാളിദാസ് ജയറാമും; തായിവാനിലെ ചിത്രീകരണം ആരംഭിച്ചു



ഈ വാർത്തകളെ അനുബന്ധിച്ചുള്ള ചർച്ചകൾ സജീവമായി കൊണ്ടിരിക്കുമ്പോഴാണ് ആന്റണി വർഗീസിന്റെ 'ഡ്രാമ വേണ്ട' എന്ന സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. 'യഥാർഥ ജീവതത്തിൽ മികച്ച നാടകം കളിക്കുന്നവർക്ക് ഇത് സമർപ്പിക്കുന്നു' എന്ന കുറിപ്പ് രേഖപ്പെടുത്തികൊണ്ടാണ് ആന്റണി ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുന്നത്.



കൂടാതെ പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സിൽ അഭിനയിച്ചതിന് ശേഷം ഷെയ്ൻ നിഗമും താരത്തിന്റെ അമ്മയും സിനിമ മേഖലയിൽ വിവിധ പ്രശ്നങ്ങൾക്ക് വഴി ഒരുക്കുന്നു എന്നുയെന്നാണ് കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷെയ്ന്റെ താരമൂല്യം ഉയർന്നുയെന്നു അതിനാൽ കൂടുതൽ ശമ്പളം നൽകണമെന്നുമാണ് താരത്തിന്റെ മാതാവ് ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് സാജിത് യഹിയ ചിത്രത്തിൽ നിന്നും ഷെയ്നെ ഒഴിവാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഖൽബിൽ പാൻ ഇന്ത്യ താരം രശ്മി മന്ദാനയെ നായികയായി വേണമെന്നും ഷെയ്ൻ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.


ആർഡിഎക്സിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ അതൃപ്തിയുള്ള താരവും മാതാവും സംവിധായകൻ നഹാസ് ഹിദായത്ത് സെറ്റിൽ വെച്ച് പരിഹസിക്കുമായിരുന്നു. ചിത്രീകരിച്ച് ദൃശ്യങ്ങൾ വീണ്ടും കാണിക്കണമെന്ന് താരത്തിന്റെ മാതാവ് ആവശ്യപ്പെട്ടുപ്പോൾ സിനിമ സംഘടനകൾ ഇടപ്പെടുകയും ചെയ്തു. ഫെഫ്ക ഷെയ്ൻ താക്കീതും നൽകിയതായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്.


അതേസമയം പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയ്ൻ തന്റെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ താരം തയ്യാറെടുക്കുന്ന വീഡിയോയും ഷെയ്ൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കെവെച്ചിട്ടുണ്ട്.



മിന്നൽ മുരളി സിനിമയ്ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ആക്ഷൻ ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നിഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ 95 ശതമാനത്തോളം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. അവസാന ഷെഡ്യുളിലെ പത്ത് ദിനങ്ങൾ മാത്രമാണ് ഇനി ചിത്രീകരണത്തിനുള്ളത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം സിനിമ ഓണം റിലീസായി എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.