Rdx Movie OTT: ആർഡിഎക്സ് റിലീസ് നാളെ, എപ്പോൾ കാണാം അടി പടം
Rdx Movie OTT Date Update: 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്.
തിരുവനന്തപുരം: ഫൈറ്റ് ആക്ഷൻ പാക്കിൽ പ്രേക്ഷകരെ പുളകം കൊള്ളിച്ച ആർഡിഎക്സ് ഇന്ന് (ശനിയാഴ്ച) റിലീസാകും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 80 കോടിയിലധികം രൂപയാണ് നേടിയത്.
ആഗസ്റ്റ് 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ചിത്രം അർധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്.
2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള കളക്ഷനിൽ അഞ്ചാം സ്ഥാനത്തെത്തി ചേർന്നിരിക്കുകയാണ് ആർഡിഎക്സ്. ഓണം റിലീസിന് ശേഷം മൂന്ന് ആഴ്ചകൾ പിന്നിട്ടെങ്കിലും ആർഡിഎക്സ് ഇപ്പോഴും നിറഞ്ഞ സദ്ദസ്സിലാണ് പ്രദർശനം തുടരുന്നത്. കേരള ബോക്സ്ഓഫീസിൽ ഇതിനോടകം ചിത്രം 50 കോടി നേടി. കേരള ഗ്രോസറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആർഡിഎക്സ്.
ചിത്രത്തിൻറെ ഒടിടി വൻ തുകക്ക് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...