ആർ ഡി എക്‌സിലെ തകർപ്പൻ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ആർ സീ ഒരുക്കിയിരിക്കുന്ന സീൻ മോനേ എന്ന് റാപ് സോങ് എൻ ജേ സിയാണ് ആലപിച്ചിരിക്കുന്നത്. ആക്ഷന് ഒപ്പം സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ ഡി എക്സ്( റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്.


ALSO READ: Bus Accident: തൃശൂർ കണിമം​ഗലത്ത് സ്വകാര്യ ബസ് മറിഞ്ഞു; പാടത്തേക്ക് മറിഞ്ഞത് അമ്പതോളം യാത്രക്കാരുമായി പോയ ബസ്


നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ്. അൻബ് അറിവാണ് ആർ ഡി എക്സിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് അൻബ് അറിവാണ്.


എഡിറ്റർ- ചമൻ ചാക്കോ, ഛായാഗ്രഹണം- അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം- സാം സി എസ്, വരികൾ- മനു മൻജിത്, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.